കേസ് അവസാനിപ്പിക്കേണ്ട നടപടിക്രമങ്ങളുടെ ഭാഗമായാണ് ദയാബായ് നേരിട്ട് എത്തിയത്
ബസിൽ നിന്ന് അസഭ്യം പറഞ്ഞ് ഇറക്കിവിട്ട കേസിൽ കണ്ടക്ടർക്ക് മാപ്പ് നൽകി ദയാബായ്. തനിക്ക് ആരോടും പരാതിയില്ലെന്നും ആദ്യം തന്നെ ഇയാൾക്ക് മാപ്പ് നൽകിയതാണെന്നും ദയാബായ് പറഞ്ഞു. മധ്യപ്രദേശിൽ നിന്നും കേസിനായി ആലുവയിൽ എത്തിയതായിരുന്നു ദയാബായ്. കേസ് അവസാനിപ്പിക്കേണ്ട നടപടിക്രമങ്ങളുടെ ഭാഗമായാണ് ദയബായ് നേരിട്ട് എത്തിയത്. കേസിലെ എതിർകക്ഷിയും അന്ന് വടക്കേഞ്ചേരി ഡിപ്പോയിലെ ബസിന്റെ കണ്ടക്ടറുമായിരുന്ന ഷൈലൻ, ഡ്രൈവർ യൂസഫ് എന്നിവരും കോടതിയിൽ എത്തിയിരുന്നു.
2015 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. പത്ത് വർഷം മുമ്പ് ആലുവ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് ബസിൽ യാത്ര ചെയ്യുകയായിരുന്ന ദയാബായിയെ കണ്ടക്ടർ അസഭ്യം പറയുകയും നിർബന്ധിച്ച് റോഡിലിറക്കി വിടുകയും ചെയ്യുകയായിരുന്നു. അന്ന് സംഭവത്തിൽ ഇടപെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കണ്ടക്ടർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, ദയാബായ് ഇടപെട്ട് നടപടി പിൻവലിപ്പിച്ചിരുന്നു.
ALSO READ: പത്തുവർഷത്തിനിടെ കടുവ ആക്രമിച്ച് കൊന്നത് എട്ടുപേരെ; ഭീതിയോടെ വയനാട്ടിലെ ജനങ്ങൾ