ചിത്രം നവംബര്‍ ഒന്നു മുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും
എം.ജെ.എന്‍ പ്രൊഡക്ഷന്‍സിന് വേണ്ടി മാര്ട്ടിന് ജോസഫ് നിര്‍മ്മിച്ച് എന്‍.വി. മനോജ് സംവിധാനം ചെയ്യുന്ന 'ഓശാന'യിലെ ആദ്യഗാനം 'നിന് മിഴിയില്‍' പുറത്തിറങ്ങി. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് മെജോ ജോസഫാണ് ഗാനത്തിന് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കെ.എസ് ഹരിശങ്കറാണ് ആലാപനം. 123മ്യൂസിക്സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. ചിത്രം നവംബര്‍ ഒന്നു മുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു, അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളെയും ജീവിതനിലപാടുകളെയും സ്വാധീനിക്കുന്നു എന്ന് മനോഹരമായി അവതരിപ്പിക്കുന്ന ചിത്രമാണ് 'ഓശാന'. ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ നവാഗതനായ ബാലാജി ജയരാജനാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്, അല്‍ത്താഫ് സലിം, വര്‍ഷ വിശ്വനാഥ്, ഗൗരി ഗോപന് എന്നിവര്‍ക്കൊപ്പം ബോബന് സാമുവല്‍, സ്മിനു സിജോ, സാബുമോന് അബ്ദുസ്സമദ്, നിഴല്‍ഗള്‍ രവി, അഞ്ജയ വി വി, ഷാജി മാവേലിക്കര, സബീറ്റ ജോര്‍ജ്, ചിത്ര നായര്‍, കൃഷ്ണ സജിത്ത്, ശ്രുതി, ലക്ഷ്മി, ആദിത്യന്, ജാന്‍വി മുരളീധരന് എന്നിവരും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
അക്കോസ്റ്റിക് ഗിറ്റാര്‍, ഉകുലെലെ, മാന്‍ഡലിന്‍, ഇലക്ട്രിക് ഗിറ്റാര്‍, ബാസ്സ് ഗിറ്റാര്‍ എന്നിവ വായിച്ചിട്ടുള്ളത് സന്ദീപ് മോഹനാണ്. ജോഷി ആലപ്പുഴ ഫ്ലൂട്ടും, ബിജു അന്നമനട വീണയും, രൂപ രേവതി ഇലക്ട്രിക്ക് വയലിനും വായിച്ചിട്ടുണ്ട്. സഞ്ജയ് അറക്കല്‍, ഷിജു എഡിയതേരില്, അമല്‍ രാജ് എന്നിവരാണ് ഗാനത്തിന്റെ റെക്കോര്‍ഡിംഗ് എന്‍ജിനീയര്‍മാര്‍. ഗാനത്തിന് സംഗീത സംവിധാനം, പ്രൊഡക്ഷന്‍, പ്രോഗ്രാമിംഗ്, അറേഞ്ചിംഗ് എന്നിവ മെജോ ജോസഫും (എം2എം റെക്കോര്‍ഡ്സ്) പിച്ച് കറക്ഷന് ഹെല്‍വിന്‍ കെ.എസുമാണ് നിര്‍വഹിച്ചിട്ടുള്ളത്. ഓഡിയോ മാസ്റ്ററിംഗും മിക്സിംഗും നിര്‍വഹിച്ചത് ഷിജു എഡിയതേരില് (ഓഡിയോജീന്‍ സൗണ്ട് സ്റ്റുഡിയോസ്, കൊച്ചി).
'ഓശാന'യുടെ ഛായാഗ്രഹണം മെല്ബിന് കുരിശിങ്കലും എഡിറ്റിംഗ് സന്ദീപ് നന്ദകുമാറുമാണ്. കലാസംവിധാനം ബനിത്ത് ബത്തേരിയും പ്രോജക്ട് ഡിസൈന്‍ ചെയ്തത് അനുക്കുട്ടന് ഏറ്റുമാനൂരും സുല്ഫിക്ക് ഷാ നെടുമ്പാശ്ശേരിയുമാണ്. അലക്സ് വി.വര്‍ഗീസാണ് കളറിസ്റ്റ് (തപസി). ശ്രീകുമാര്‍ വള്ളംകുളം ചീഫ് അസോസിയേറ്റ് ഡയറക്ടറായും സെബിന് കാട്ടുങ്കല്‍ അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. സൗണ്ട് ഡിസൈന്‍ ജെസ്വിന് മാത്യുവും ഓഡിയോഗ്രാഫി ജിജു ടി. ബ്രൂസും നിര്‍വഹിച്ചു. മേക്കപ്പ് ജിത്തു പയ്യന്നൂരും വസ്ത്രാലങ്കാരം ദിവ്യ ജോബിയും കൈകാര്യം ചെയ്യുന്നു. വി.എഫ്.എക്സ് സിനിമാസ്കോപ്പ്. ഷിബിന്‍ സി. ബാബുവിന്റേതാണ് പബ്ലിസിറ്റി ഡിസൈനുകള്‍, സ്റ്റില്‍ ഫോട്ടോഗ്രാഫി സന്തോഷ് പട്ടാമ്പി. ടീസറും ട്രെയിലറും എഡിറ്റ് ചെയ്തത് വി.എസ് വിനായകാണ്. പി.ആര്.ഒ വാഴൂര്‍ ജോസ്. കമലാക്ഷന്‍ പയ്യന്നൂരാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്, അനീഷ് വര്‍ഗീസ് ഫിനാന്‍സ് കണ്ട്രോളര്. ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍) ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ നിര്‍വഹിക്കുന്നത്.