fbwpx
ചരിത്രം! ഗോൾഡൻ ഗ്ലോബിൽ രണ്ട് നോമിനേഷൻ നേടി പായൽ കപാഡിയയുടെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'
logo

ന്യൂസ് ഡെസ്ക്

Last Updated : 10 Dec, 2024 06:27 AM

മികച്ച വിദേശഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലായി രണ്ട് നോമിനേഷനുകളാണ് 82 -ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിൽ ചിത്രം നേടിയത്

WORLD


ഗോൾഡൻ ഗ്ലോബിൽ നോമിനേഷൻ നേടി ചരിത്രം കുറിച്ച് പായൽ കപാഡിയയുടെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. മികച്ച വിദേശഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലായി രണ്ട് നോമിനേഷനുകളാണ് 82 -ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിൽ ചിത്രം നേടിയത്. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് സംവിധാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനായി ഒരു ചിത്രം തെരഞ്ഞെടുക്കുന്നത്. ജനുവരി അഞ്ചിനാണ് ഗോള്‍ഡന്‍ ഗ്ലോബ് പ്രഖ്യാപനം. ചിത്രം നേരത്തെ കാൻ മേളയിൽ ഗ്രാൻഡ് പ്രി  നേടിയിരുന്നു.


ALSO READ: 29ാമത് ഐഎഫ്എഫ്കെ: 'സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് പായല്‍ കപാഡിയക്ക്


ഇന്ത്യൻ ചലച്ചിത്രനിർമാതാവായ പായൽ കപാഡിയ രചനയും സംവിധാനവും നിർവഹിച്ച് 2024-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'. പ്രഭ എന്ന നഴ്സിന്റെ കഥയാണ് ചിത്രം സംസാരിക്കുന്നത്. കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഛായ കദം, ഹൃദു ഹാറൂൺ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നവംബർ 22 നാണ് ഇന്ത്യയിൽ തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തത്. 2024-ലെ കാൻ ഗ്രാൻഡ് പ്രി നേടിയ ആദ്യ ഇന്ത്യൻ ചിത്രവും 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' ആണ്.

KERALA
പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ അപകട മരണം; വാഹനമോടിച്ച രണ്ട് പേരുടേയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
Also Read
user
Share This

Popular

KERALA
KERALA
നാല് കുട്ടികളുടെ ജീവന്‍ പൊലിഞ്ഞത് സ്ഥിരം അപകടമേഖലയില്‍; കല്ലടിക്കോട് പ്രതിഷേധവുമായി നാട്ടുകാര്‍