fbwpx
"അന്‍വറിന്‍റെ സ്വാധീനം വേണമെങ്കില്‍ UDFന് അനുകൂലമാക്കാം, ഇല്ലെങ്കില്‍..."; നിലമ്പൂരില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നത് ആലോചനയിലെന്ന് തൃണമൂൽ കോൺഗ്രസ്
logo

ന്യൂസ് ഡെസ്ക്

Posted : 21 Apr, 2025 07:40 AM

തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാക്കണമെന്ന് തൃണമൂൽ കോൺഗ്രസ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് പറഞ്ഞു

KERALA

പി.വി. അൻവർ, ഇ.എ. സുകു


നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽ സമ്മർദം ശക്തമാക്കി തൃണമൂൽ കോൺഗ്രസ്. യുഡിഎഫിന്റെ ഭാഗമാക്കിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുന്നത് ഗൗരവമായി ആലോചിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് ഇ.എ. സുകു. പി.വി. അൻവറിന് നിലമ്പൂർ മണ്ഡലത്തിലുള്ള സ്വാധീനം യുഡിഎഫിന് അനുകൂലമാകണമെങ്കിൽ തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാക്കണമെന്നും സുകു ന്യൂസ് മലയാളത്തോട് പറഞ്ഞു.


"എൽഡിഎഫിന്റെ ഭാ​ഗമാകാൻ ഞങ്ങൾക്ക് കഴിയില്ലല്ലോ. യുഡിഎഫിന്റെ ഭാ​ഗമല്ലാതാകുന്ന സമയത്ത്, അപ്പോൾ ഞങ്ങൾ എന്ത് നിലപാട് സ്വീകരിക്കണമെന്ന് തൊട്ടടുത്ത ദിവസം യോ​ഗം ചേർന്ന് തീരുമാനിക്കും. ഒറ്റയ്ക്ക് മത്സരിക്കണമോ അല്ലെങ്കിൽ ഏത് രാഷ്ട്രീയ നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് ആ യോ​ഗത്തിലാകും തൃണമൂൽ കോൺ​ഗ്രസ് തീരുമാനിക്കുക. ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവറിന്റെ സ്വാധീനം യുഡിഎഫിന് അനുകൂലമാക്കി മാറ്റണമെങ്കിൽ തൃണമൂൽ കോൺ​ഗ്രസിനെ മുന്നണിയുടെ ഭാ​ഗമാക്കണം. അതാണ് ഞങ്ങളുടെയും ആവശ്യം", ഇ.എ. സുകു പറഞ്ഞു.


Also Read: കുഞ്ഞാലി മുതല്‍ അന്‍വർ വരെ; നിലമ്പൂരിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം


രണ്ടു ദിവസം മുൻപ് കെപിസിസി ജനറൽ സെക്രട്ടറി എ.പി. അനിൽകുമാറുമായി പി.വി. അന്‍വർ യുഡിഎഫ് പ്രവേശം ചർച്ച ചെയ്തിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷവും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് അൻവർ അടവ് മാറ്റുന്നത്. അനുകൂലമായ ഒരു മറുപടിയും ലഭിക്കുന്നില്ലെങ്കിൽ പി.വി. അൻവർ സ്ഥാനാർഥിയാകണമെന്ന പ്രചാരണവും നടക്കുന്നുണ്ട്.


Also Read: "നിലമ്പൂരില്‍ ഹൈക്കമാന്‍ഡ് സ്ഥാനാർഥി വിജയിക്കും"; കോണ്‍ഗ്രസില്‍ തർക്കങ്ങളില്ലെന്ന് ആര്യാടൻ ഷൗക്കത്ത്


കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തിൽ അൻവർ നേരത്തെ അഭിപ്രായം പറഞ്ഞതിൽ കോൺഗ്രസിനുള്ളിൽ എതിർപ്പുയർന്നിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ മൽസരിപ്പിക്കാനാകില്ലെന്ന ഉറച്ച നിലപാടാണ് അൻവർ അദ്യം മുതൽ സ്വീകരിച്ചുവരുന്നത്. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്ക് മുൻ എംഎൽഎ പിന്തുണയും അറിയിച്ചിരുന്നു. അതിനിടെയാണ് തെരഞ്ഞെടുപ്പിന് മുൻ‌പുള്ള യുഡിഎഫ് പ്രവേശം എന്ന അൻവറിൻ്റെ ആവശ്യം. എന്നാൽ, സമ്മർദത്തിന് വഴങ്ങേണ്ട എന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിൻ്റെ അഭിപ്രായം.

KERALA
സൂത്രവാക്യം സിനിമയുടെ ICC യോഗം ഇന്ന്; ഷൈനിനോടും വിന്‍സിയോടും വിശദീകരണം തേടും
Also Read
user
Share This

Popular

KERALA
MALAYALAM MOVIE
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷം; എൻ്റെ കേരളം പ്രദർശന-വിപണന മേള ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി