fbwpx
ലോറന്‍സ് ബിഷ്‌ണോയിയുടെ അത്രയും ഭംഗി സിനിമാ താരങ്ങള്‍ക്കില്ലെന്ന് രാം ഗോപാല്‍ വര്‍മ്മ; ബയോപിക്കില്‍ സല്‍മാന്‍ ഖാന്‍ മതിയെന്ന് ആരാധകര്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Oct, 2024 12:31 PM

ഓറഞ്ച് ടീ ഷര്‍ട്ടും കറുപ്പും ഓറഞ്ചും നിറമുള്ള ഹൂഡിയും ധരിച്ച ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാം ഗോപാല്‍ വര്‍മ്മ എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചത്

BOLLYWOOD MOVIE


ബിഷ്‌ണോയി ഗ്യാങ് തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ അത്രയും ഭംഗി സിനിമാ താരങ്ങള്‍ക്കില്ലെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. എക്‌സ് പോസ്റ്റിലാണ് രാം ഗോപാല്‍ വര്‍മ്മ ബിഷ്‌ണോയിയെ കുറിച്ച് പറഞ്ഞത്. ഓറഞ്ച് ടീ ഷര്‍ട്ടും കറുപ്പും ഓറഞ്ചും നിറമുള്ള ഹൂഡിയും ധരിച്ച ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാം ഗോപാല്‍ വര്‍മ്മ എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചത്.

'വലിയ ഗ്യാങ്സ്റ്ററിനെ കുറിച്ചുള്ള ഒരു സിനിമ ചെയ്യുകയാണെങ്കില്‍ ഒരു സംവിധായകനും ദാവൂദ് ഇബ്രാഹിമിനെയോ ചോട്ടാ രാജനെയോ പോലുള്ള ആളുകളെ കാസ്റ്റ് ചെയ്യില്ല. പക്ഷെ ഇവിടെ, ലോറന്‍സ് ബിഷ്‌ണോയിയുടെ അത്ര ഭംഗിയുള്ള സിനിമാ താരങ്ങളില്ല', എന്നാണ് രാം ഗോപാല്‍ വര്‍മ്മ എക്‌സില്‍ കുറിച്ചത്.

എക്‌സ് യൂസേഴ്‌സ് രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ലോറന്‍സായി സല്‍മാന്‍ ഖാനെ കാസ്റ്റ് ചെയ്യുന്നത്ര വിരോധാഭാസം മറ്റൊന്നിനും ഉണ്ടാകില്ല എന്നാണ് ഒരു കമന്റ്. ലോറന്‍സ് രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ക്രഷ് ആണെന്നും കമന്റ് ചെയ്തിട്ടുണ്ട്. ബിഷ്‌ണോയി തന്നെ ആ റോള്‍ ചെയ്യട്ടെ. എന്നിട്ട് നിങ്ങള്‍ ആ സിനിമ സംവിധാനം ചെയ്യൂ എന്നും ഒരാള്‍ അഭിപ്രായപ്പെട്ടു.

2022ല്‍ പഞ്ചാബി പാട്ടുകാരന്‍ സിദ്ധു മൂസെ വാലെയുടെ കൊലപാതകത്തിലൂടെയാണ് ബിഷ്‌ണോയ് ഗ്യാങ് എന്ന പേര് ഉയര്‍ന്നു വരുന്നത്. ഇതിനു പിന്നാലെ സല്‍മാന്‍ഖാനെതിരെ ഗ്യാങ് വധ ഭീഷണിയും മുഴക്കി. 2024 ഏപ്രിലില്‍ നടന്റെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലെ വീട്ടിലേക്ക് ഇവര്‍ വെടിയുതിര്‍ത്തു. 1998ല്‍ ഹം സാത് സാത് ഹേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സല്‍മാന്‍ ബിഷ്‌ണോയ് വിഭാഗം ആരാധിക്കുന്ന കൃഷ്ണമൃഗത്തെ വേട്ടയാടി എന്ന ആരോപണമാണ് സംഘത്തെ ചൊടിപ്പിച്ചത്.


Also Read
user
Share This

Popular

KERALA
WORLD
ഷൈന്‍ ടോം ചാക്കോ; കേരളത്തിലെ ആദ്യ കൊക്കെയ്ന്‍ കേസ് മുതല്‍ രാത്രി ഓട്ടം വരെ