fbwpx
'ഗാസയുടെ മുറിവ്'; ഇരുകൈകളും നഷ്ടപ്പെട്ട പലസ്തീൻ ബാലന്റെ ചിത്രം വേൾഡ്‌ പ്രസ് ഫോട്ടോ ഓഫ് ദ ഇയർ
logo

ന്യൂസ് ഡെസ്ക്

Posted : 18 Apr, 2025 10:25 PM

ന്യൂയോർക്ക് ടൈംസിനു വേണ്ടി ഖത്തറിൽനിന്നുള്ള പലസ്തീൻ വനിതാ ഫോട്ടോഗ്രാഫർ സമർ അബു എലൂഫ് ആണ്‌ ചിത്രം പകർത്തിയത്‌

WORLD

മഹ്മൂദ് അജ്ജൂർ, ഒമ്പത് വയസ് ഫോട്ടോ: സമർ അബു എലൂഫ്


ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ ഇരുകൈകളും നഷ്ടപ്പെട്ട പലസ്തീൻ ബാലന്റെ ചിത്രം വേൾഡ്‌ പ്രസ് ഫോട്ടോ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്ക് ടൈംസിനു വേണ്ടി ഖത്തറിൽനിന്നുള്ള പലസ്തീൻ വനിതാ ഫോട്ടോഗ്രാഫർ സമർ അബു എലൂഫ് ആണ്‌ തോളിനു താഴെ കൈകൾ നഷ്ടമായ ഒൻപതുവയസുകാരന്റെ ചിത്രം പകർത്തിയത്‌.



സ്ഫോടനത്തിൽ പരിക്കേറ്റ് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് മഹ്മൂദ് അജ്ജൂറിനെ സമർ കാണുന്നത്. വൈദ്യസഹായം ലഭ്യമാക്കുന്നതിനാണ് അജ്ജൂറിനെയും കുടുംബത്തെയും ഖത്തറിലെ ദോഹയിലേക്ക് മാറ്റിയത്. ദോഹയിൽ വെച്ചാണ് അജ്ജൂറിന്റെ ചിത്രം സമർ പകർത്തുന്നത്. ന്യൂടോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ഫോട്ടോ​ഗ്രാഫിനൊപ്പമുള്ള കുറിപ്പിൽ സമർ ഇങ്ങനെ കുറിച്ചു,

"മഹ്മൂദിന്റെ അമ്മ എനിക്ക് വിശദീകരിച്ചു തന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ ഒന്ന്; തന്റെ കൈകൾ മുറിച്ചുമാറ്റപ്പെട്ടതായി മഹ്മൂദ് ആദ്യമായി തിരിച്ചറിഞ്ഞപ്പോൾ, അവൻ അവരോട് പറഞ്ഞ ആദ്യ വാചകമാണ്, 'ഞാനിനി എങ്ങനെ അമ്മയെ കെട്ടിപ്പിടിക്കും‌?"


Also Read: 'ട്രംപിന് മറ്റ് പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്'; റഷ്യ-യുക്രെയ്ന്‍ സമാധാന ശ്രമങ്ങളില്‍ നിന്ന് യുഎസ് പിന്‍മാറുമെന്ന് റിപ്പോർട്ട്


​ഗാസയിൽ നടക്കുന്ന ഇസ്രയേൽ നരമേധത്തിന്റെ നേർസാക്ഷ്യമാണ് സമർ അബു എലൂഫ് പകർത്തിയ മഹ്മൂദ് അജ്ജൂറിന്റെ ചിത്രം. 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനു ശേഷം ​ഗാസയിൽ വംശഹത്യക്ക് സമാനമായ ആക്രമണ പരമ്പരയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. വെടിനിർത്തൽ കരാർ പ്രകാരം ബന്ദികൈമാറ്റവും മറ്റും നടക്കുമ്പോഴും ​ഗാസയിലെ ആകാശത്ത് വ്യോമാക്രണം ഒഴിഞ്ഞിരുന്നില്ല. ഇസ്രയേൽ ആക്രമണങ്ങളിൽ ഒക്ടോബർ ഏഴിന് ശേഷം ഏകദേശം 51,065 പേർ ​ഗാസയിൽ കൊല്ലപ്പെട്ടതായാണ് ഔദ്യോ​ഗികമായ സ്ഥിരീകരണം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കാണാതായവരുടെ കണക്കുകൾ കൂടി പരിശോധിക്കുമ്പോൾ യഥാർഥ മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് ​ഗാസാ സർക്കാരിന്റെ മാധ്യമ വിഭാ​ഗം പറയുന്നത്. ഇവരുടെ കണക്ക് പ്രകാരം ഏകദേശം, 61,700 പേരാണ് ​പ്രദേശത്ത് കൊല്ലപ്പെട്ടത്.


സമറിന്റെ ഫോട്ടോയിൽ വെളിച്ചവും ഇരുട്ടും, സൗന്ദര്യവും വേദനയും ഇടകലരുന്നതായി ശ്രദ്ധയിൽപ്പെട്ടതായി വിധികർത്താക്കൾ പറഞ്ഞു. 140-ലധികം രാജ്യങ്ങളിലെ 3,778 ഫോട്ടോഗ്രാഫർമാർ സമർപ്പിച്ച 60,000-ത്തോളം എൻട്രികളിൽ നിന്നാണ് വിജയിയെ തിരഞ്ഞെടുത്തത്. സംഘർഷം, കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെയുള്ള ആശയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു തിരഞ്ഞെടുപ്പ്. രണ്ട് ഫൈനലിസ്റ്റുകളെ റണ്ണേഴ്‌സ് അപ്പായും തിരഞ്ഞെടുത്തു. ​ഗെറ്റി ഇമേജിന് വേണ്ടി ജോൺ മൂർ എടുത്ത നൈറ്റ് ക്രോസിങ്, പാനോസ് പിക്ച്ചേഴ്സിന് വേണ്ടി മുസുക് നോൾട്ടെ പകർത്തിയ ആമസോണിലെ വരൾച്ച എന്നിവയാണ് റണ്ണേഴ്‌സ് അപ്പായ ചിത്രങ്ങള്‍.

WORLD
ഫാത്തിമ ഹസൂന | 'ലോകം കേള്‍ക്കുന്ന മരണം; കാല-ദേശങ്ങള്‍ക്ക് കുഴിച്ചുമൂടാനാകാത്ത ചിത്രം'; ഗാസയിലെ കണ്ണുകള്‍ അടഞ്ഞു
Also Read
user
Share This

Popular

WORLD
WORLD
WORLD
ഫാത്തിമ ഹസൂന | 'ലോകം കേള്‍ക്കുന്ന മരണം; കാല-ദേശങ്ങള്‍ക്ക് കുഴിച്ചുമൂടാനാകാത്ത ചിത്രം'; ഗാസയിലെ കണ്ണുകള്‍ അടഞ്ഞു