12 മിനിറ്റ് മാത്രം ധൈര്‍ഘ്യമുള്ള ഷോര്‍ട്ട്ഫിലിമിന് ഇതിനോടകം നാല് ലക്ഷം കാഴ്ച്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു
കോഴിക്കോട്ടുകാരനായ ബ്ലെസണ്‍ തോമസ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമാണ് 'തൊട്ടോട്ടെ '. ഫ്‌ലാക് സ്റ്റുഡിയോ പ്രൊഡക്ഷന്‍സ് എന്ന യൂട്യൂബ് ചാനലിലാണ് ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തിരിക്കുന്നത്. 12 മിനിറ്റ് മാത്രം ധൈര്‍ഘ്യമുള്ള ഷോര്‍ട്ട്ഫിലിമിന് ഇതിനോടകം നാല് ലക്ഷം കാഴ്ച്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. 2024 ഡിസംബര്‍ 20നാണ് ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തത്.
തൊട്ടോട്ടെയിലൂടെ ബ്ലെസന്‍ പറയുന്നത് ഇന്നത്തെ കാലഘട്ടത്തിന് അനിവാര്യമായ ഒരു കഥയാണ്. ചക്കപ്പഴത്തിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനും ഷനൂബ് ഇബ്രാഹിമുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്.
ഗോഡ്‌സണ്‍ തോമസാണ് തൊട്ടോട്ടെ നിര്‍മിച്ചിരിക്കുന്നത്. അഖില്‍ രാമഗീതയാണ് തിരക്കഥാകൃത്ത്. ബെന്‍ കാച്ചാപ്പിള്ളിയാണ് എഡിറ്റിംഗും ഛായാഗ്രാഹണവും നിര്‍വഹിച്ചിരിക്കുന്നത്.