വിനീത് ശ്രീനിവാസന്‍-മെറിലാന്‍ഡ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ഈ പുതിയ പ്രൊജക്ട്
ബ്ലോക്ക് ബസ്റ്റര്‍ വിജയം നേടിയ ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം മെറിലാന്‍ഡ് സിനിമാസുമായി ചേര്‍ന്ന് വീണ്ടും സിനിമയൊരുക്കാന്‍ വിനീത് ശ്രീനിവാസന്‍. വിശാഖ് സുബ്രഹ്മണ്യം നിര്‍മ്മിക്കുന്ന സിനിമയ്ക്ക് നോബിള്‍ ബാബു തോമസാണ് കഥയൊരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ആയിരിക്കും ക്യാമറ കൈകാര്യം ചെയ്യുക. ഒരു ഇടവേളയ്ക്ക് ശേഷം ഷാന്‍ റഹ്മാന്‍ വിനിത് ശ്രീനിവാസന് വേണ്ടി സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.
സിനിമയിലെ പ്രധാന താരങ്ങളെയും മറ്റ് അണിയറ പ്രവർത്തകരെ കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. തീയേറ്ററില്‍ മികച്ച വിജയം നേടിയ വര്‍ഷങ്ങള്‍ക്ക് ശേഷം ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ് തുടങ്ങി വമ്പന്‍ താരനിരയാണ് സിനിമയില്‍ അണിനിരന്നത്.
പ്രണവ്-കല്യാണി കോംബോയില്‍ എത്തിയ ഹൃദയം മികച്ച വിജയം നേടിയിരുന്നു. കേരളത്തിലെ ആദ്യകാല സിനിമ നിര്‍മാണ കമ്പനിയായിരുന്ന മെറിലാന്‍ഡ് വീണ്ടും നിര്‍മ്മാണ രംഗത്ത് സജീവമായത് ഹൃദയത്തിലൂടെയായിരുന്നു. വിനീത് ശ്രീനിവാസന്‍-മെറിലാന്‍ഡ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ഈ പുതിയ പ്രൊജക്ട്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് സൂചന.