fbwpx
28 പന്തില്‍ 100; ടി20യിലെ സെക്കൻ്റ് ഫാസ്റ്റസ്റ്റ് സെഞ്ചുറിയടിച്ച ഈ ഇന്ത്യൻ താരം ഐപിഎല്ലിനില്ല!
logo

ന്യൂസ് ഡെസ്ക്

Posted : 27 Nov, 2024 10:58 PM

ഒരു പന്ത് വ്യത്യാസത്തിലാണ് ഉര്‍വില്‍ പട്ടേലിന് ടി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറിയുടെ ലോക റെക്കോര്‍ഡ് നഷ്ടമായത്

CRICKET


ടി20 ക്രിക്കറ്റ് ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി നേടി ഗുജറാത്ത് താരം ഉര്‍വില്‍ പട്ടേല്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ത്രിപുരയ്ക്കെതിരായ മത്സരത്തിലാണ് ഗുജറാത്തിനായി വെറും 28 പന്തില്‍ നിന്ന് ഉര്‍വില്‍ പട്ടേല്‍ സെഞ്ചുറി നേടിയത്. ഒരു പന്ത് വ്യത്യാസത്തിലാണ് ഉര്‍വില്‍ പട്ടേലിന് ടി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറിയുടെ ലോക റെക്കോര്‍ഡ് നഷ്ടമായത്.

സൈപ്രസിനെതിരെ എസ്റ്റോണിയയുടെ സാഹില്‍ ചൗഹാന്‍ 27 പന്തില്‍ സെഞ്ചുറി നേടിയതാണ് നിലവിൽ ടി20 ഫോർമാറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയ റെക്കോര്‍ഡും ഉര്‍വില്‍ സ്വന്തമാക്കി. 35 പന്തില്‍ 113 റണ്‍സുമായി പുറത്താകാതെ നിന്ന ഉര്‍വില്‍ പട്ടേൽ 12 സിക്സും ഏഴ് ഫോറും പറത്തി.



ഇന്ത്യൻ താരങ്ങളില്‍ ടി20യിൽ 32 പന്തില്‍ സെഞ്ചുറി നേടിയ റിഷഭ് പന്തിന്‍റെ പേരിലുള്ള റെക്കോര്‍ഡും ഉര്‍വില്‍ പട്ടേല്‍ ബുധനാഴ്ച മറികടന്നു. 2018ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരെ ഡല്‍ഹി താരമായിരുന്ന റിഷഭ് പന്ത് 32 പന്തില്‍ സെഞ്ചുറി നേടിയത്. ഉര്‍വിലിന്‍റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ ത്രിപുര ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 10.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നു.



രണ്ട് സീസണുകളില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമായിരുന്ന ഉര്‍വില്‍ പട്ടേലിനെ ഇത്തവണത്തെ ഐപിഎല്‍ മെഗാ താരലേലത്തില്‍ ആരും ടീമിൽ എടുത്തിരുന്നില്ല. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്നു ഉര്‍വിലിന്. ഇതിന് പിന്നാലെയാണ് ഗുജറാത്തി ബാറ്റർ ടി20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറി നേടി റെക്കോര്‍ഡിട്ടത്.



ഇതിനോടകം 43 ടി20 മത്സരങ്ങള്‍ കളിച്ച ഉര്‍വിൽ പട്ടേലിന്‍റെ ആദ്യ സെഞ്ചുറിയാണിത്. 96 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍.


ALSO READ: ലോക ചെസ് ചാംപ്യൻഷിപ്പ്: ലോക ചാംപ്യനെ വീഴ്ത്തി ഒപ്പമെത്തി ഗുകേഷ്


NATIONAL
മഹാരാഷ്ട്രയില്‍ 'പഴയ' ഫോർമുല തന്നെ വീണ്ടും പരീക്ഷിച്ചേക്കും; ഫഡ്നാവിസ് മുഖ്യമന്ത്രിയാകും, ഷിന്‍ഡെയും പവാറും ഉപമുഖ്യമന്ത്രിമാർ
Also Read
user
Share This

Popular

KERALA
KERALA
ആത്മകഥാ വിവാദം: വ്യക്തത കുറവ്, അന്വേഷണ റിപ്പോർട്ട് മടക്കി ഡിജിപി