ഇവർ കൊച്ചി തൃപ്പൂണിത്തുറയിൽ ജോലി ആവശ്യത്തിന് വേണ്ടി എത്തിയതായിരുന്നു
കൊച്ചിയിൽ ഒരു കുടുംബത്തിലെ 16 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. കൽക്കത്താ സ്വദേശികൾക്കാണ് വിഷബാധയേറ്റത്. ഇവരിൽ 2 കുട്ടികളും, 3 വനിതകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
കൊച്ചി തൃപ്പൂണിത്തുറയിൽ ജോലി ആവശ്യത്തിന് വേണ്ടി എത്തിയതായിരുന്നു ഇവർ.തൊട്ടടുത്തുള്ള കടയിൽ നിന്ന് ചിക്കൻ വാങ്ങി കഴിച്ചിരുന്നു. ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് ഇവരെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.