ബിരിയാണിയിൽ ഐസ്ക്രീം ചേർത്തുള്ള പുതിയ പരീക്ഷണത്തിന് സാക്ഷ്യം വഹിക്കുകയാണ് മുംബൈ നഗരം
ബിരിയാണി കഴിക്കാൻ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും അല്ലേ?. നല്ല ചൂടോടെ ആവി പാറുന്ന ബിരിയാണിയുടെ നടുവിലായി തണുത്ത് ഐസ്‌ക്രീമിരിക്കുന്നത് ആലോചിച്ചു നോക്കൂ.... അതെ ഐസ്‌ക്രീം തന്നെ. മുട്ടയും, പൈനാപ്പിളും, ബിരിയാണിയിൽ ചേർക്കുന്നത് നമ്മൾ കണ്ടതോ, അനുഭവിച്ചവരോ ആണ്. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു രുചി അനുഭവമാണ് ഐസ്ക്രീമിലൂടെ കൊണ്ടുവരാൻ പോകുന്നത്. ഇത്തരത്തിൽ ബിരിയാണിയിൽ ഐസ്ക്രീം ചേർത്തുള്ള പുതിയ പരീക്ഷണത്തിന് സാക്ഷ്യം വഹിക്കുകയാണ് മുംബൈ നഗരം.
ഈ വ്യത്യസ്തമായ പരീക്ഷണത്തിനു പിന്നില്‍ കണ്ടന്റ് ക്രിയേറ്ററായ ഹീന കൗസര്‍ റാദ് ആണ്. ബേകിങ്ങ് അക്കാഡമി നടത്തുന്ന ഹീന ഈ പരീക്ഷണത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് സംഭവം സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി പ്രതികരണങ്ങളാണ് ഈ വീഡിയോയ്ക്ക് താഴെ വന്നത്.
ALSO READ: ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ടോ? ഈ നാല് കാര്യങ്ങൾ ശീലമാക്കിയാൽ സുഖമായുറങ്ങാം
ഇങ്ങനെയൊരു പരീക്ഷണം നടത്തിയതിന് നെഗറ്റീവും പോസറ്റീവുമായ ഒട്ടനവധി കമൻ്റുകളാണ് വന്നത്. അക്കാദമിയുടെ ഏഴു ദിവസത്തെ ബേക്കിങ് കോഴ്‌സിന്റെ ഭാഗമായി നടത്തിയ പരീക്ഷണമായിരുന്നു ഐസ്‌ക്രീം ബിരിയാണി. സ്ട്രോബെറി ഐസ്‌ക്രീം നടുവില്‍ നിറച്ച രണ്ട് വലിയ ബിരിയാണി പോട്ട് വീഡിയോയില്‍ കാണാം.