ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 120000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി മെഗാ ഭരതനാട്യം അരങ്ങേറുന്നതിനിടെയാണ് അപകടം ഉണ്ടായത്.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് ഗുരുതര പരുക്ക്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി മെഗാ ഭരതനാട്യം അരങ്ങേറുന്നതിനിടെയാണ് അപകടം ഉണ്ടായത്.
വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു.
ALSO READ: വീണ്ടും കാട്ടാന ആക്രമണം; ഇടുക്കിയില്‍ യുവാവിന് ദാരുണാന്ത്യം
20000ത്തിലധികം പേര്‍ പങ്കെടുക്കുന്ന പരിപാടിയാണ് കലൂര്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് നടക്കുന്നത്. വിഐപി സീറ്റില്‍ മന്ത്രി സജി ചെറിയാന്‍, എംപി ഹൈബി ഈഡന്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. ഉമ തോമസിന് മുഖത്തും മൂക്കിനും ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. 15 അടിയോളം ഉയരത്തില്‍ നിന്നാണ് ഉമ തോമസ് വീണത്.