ഇന്നലെ വൈകീട്ട് കാണാതായ അഭിമന്യു, അപ്പു എന്നിവരെയാണ് കോട്ടയം ചങ്ങനാശേരിയിൽ നിന്നും പൊലീസ് കണ്ടെത്തിയത്
ആലപ്പുഴ ശിശുക്ഷേമ സമിതിയുടെ കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ മൂന്ന് കുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി. ഇന്നലെ വൈകീട്ട് കാണാതായ അഭിമന്യു, അപ്പു എന്നിവരെയാണ് പൊലീസ് കണ്ടെത്തിയത്. കോട്ടയം ചങ്ങനാശേരിയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. മൂന്നാമനായ അഭിഷേകിനായുള്ള തെരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ടാണ് ആലപ്പുഴ കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്നുപേരെയും കാണാതയത്.
ALSO READ: നെന്മാറയിൽ 17 കാരനെ പൊലീസ് മർദിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
തിങ്കളാഴ്ച മുതൽ ഇവർ മൂന്ന് പേർക്കുമായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തിനൊടുവിൽ രണ്ടുപേരെ കണ്ടെത്തിയെങ്കിലും മൂന്നാമനായ അഭിഷേകിനെ കണ്ടെത്താനായില്ല. ഈ കുട്ടിയുടെ വീട് ചങ്ങാനാശേരിയിലാണെന്നാണ് പൊലീസ് പറയുന്നത്. അഭിഷേകിനായി കോട്ടയത്തെ ബന്ധുവീടുകളിൽ തെരച്ചിൽ തുടരുകയാണ്. എന്തിനാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഓടിപ്പോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമല്ല. ഇവ മനസിലാക്കാനായി പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തും.
കഞ്ഞിക്കുഴിയിലെ ഹോപ്പ് എന്ന ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ കഴിഞ്ഞ ദിവസം വൈകുന്നേരം മുതലാണ് കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ വസ്ത്രങ്ങൾ എടുത്താണ് ഇവർ പോയതെന്ന് തെളിഞ്ഞിരുന്നു. സംഭവത്തിൽ മാരാരിക്കുളം പൊലീസാണ് കേസ് എടുത്തത്.