12 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി ലീഗിൽ പത്താം സ്ഥാനത്താണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ്
ഐഎസ്എല്ലിൽ ആരാധക പ്രതിഷേധത്തിൽ മറുപടിയുമായി കേരളാ ബ്ലാസ്റ്റേഴ്സ് ടീം താത്കാലിക പരിശീലകൻ ടി.ജി. പുരുഷോത്തമൻ. ടീമും ആരാധകരും ഒരു കുടുംബമാണെന്നും ഒറ്റക്കെട്ടായി ടീം മുന്നോട്ടു പോകുമെന്നും വരുന്ന മത്സരങ്ങളിൽ ശുഭാപ്തി വിശ്വാസത്തോടെ മത്സരത്തിനായി ഇറങ്ങുമെന്നും പരിശീലകൻ പറഞ്ഞു.
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിൻ്റെ പ്രകടനം മോശമായി തുടരുന്നുവെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധവുമായി ആരാധകർ എത്തിയിരുന്നു. 12 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി ലീഗിൽ പത്താം സ്ഥാനത്താണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ്. മുഹമ്മദൻ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ നാളത്തെ മത്സരം.
ALSO READ: റെസ്‌ലിങ് ഇതിഹാസം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു