SOG യുടെ പ്രവർത്തനങ്ങൾ തെറ്റായി പ്രചരിക്കാൻ ഇടയായെന്നും കണ്ടെത്തൽ.
മലപ്പുറം അരിക്കോട് ക്യാംപിലെ ഹവിൽദാർ സ്വയം വെടിയുതിർത്ത് മരിച്ച സംഭവത്തിലെ വിവരങ്ങൾ ചോർത്തിയതിൽ നടപടി. മാധ്യമങ്ങൾക്കും പി.വി. അൻവറിനും വിവരങ്ങൾ നൽകിയ രണ്ട് SOG കമാൻഡോകളെ സസ്പെൻഡ് ചെയ്തു. കമാൻഡോകളായ പയസ് സെബാസ്റ്റ്യൻ, മുഹമ്മദ് ഇല്യാസ് എന്നിവർക്കാണ് സസ്പെൻഷൻ.
സംഭവത്തിൽ ഇന്ത്യ റിസർവ്വ് ബറ്റാലിയൻ ഡെപ്യൂട്ടി കമാണ്ടൻ്റ് വിശദ അന്വേഷണം നടത്തും. അരിക്കോട് ക്യാമ്പിൽ ഹവിൽദാർ വിനീത് സ്വയം വെടിയുതിർത്തു ആത്മഹത്യ ചെയ്ത സംഭവത്തിൽ മാധ്യമങ്ങൾക്കും ഒരു ഉന്നത രാഷ്ട്രീയ നേതാവിനും വിവരങ്ങൾ നൽകി എന്ന് കണ്ടെത്തിയാണ് നടപടി. SOG യുടെ പ്രവർത്തനങ്ങൾ തെറ്റായി പ്രചരിക്കാൻ ഇടയായെന്നും കണ്ടെത്തലിലുണ്ട്.