ലിബറൽ പാർട്ടി നേതാവ് മാർക് കാർണിയും കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെയുമാണ് പ്രധാനമന്ത്രി സ്ഥാനാർഥിയായി മത്സരിക്കുന്നവരിൽ പ്രമുഖർ
കാനഡയിലെ ഫെഡറൽ തെരഞ്ഞെടുപ്പ് പോളിങ് അവസാനഘട്ടത്തിലേക്ക്. ആദ്യ ഫലസൂചനകള്‍ ലിബറല്‍ പാർട്ടിക്ക് അനുകൂലമെന്നാണ് സൂചന. 343 അംഗ ജനപ്രതിനിധി സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ലിബറല്‍ പാർട്ടി നേതാവ് മാർക് കാർണിയും കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെയുമാണ് പ്രധാനമന്ത്രി സ്ഥാനാർഥികളായി മത്സരിക്കുന്നവരിൽ പ്രമുഖർ. ലിബറൽ പാർട്ടിക്കാണ് മുൻതൂക്കം പ്രവചിക്കുന്നത്.
ALSO READ: അടുത്ത പോപ്പിനെ നിർണയിക്കാനുള്ള രഹസ്യ പേപ്പല്‍ കോണ്‍ക്ലേവ് മെയ് ഏഴ് മുതല്‍
കാനഡയിലെ ഹൗസ് ഓഫ് കോമൺസിൽ ഭൂരിപക്ഷ സീറ്റുകൾ നേടുന്ന പാർട്ടിയുടെ നേതാവ് പുതിയ സർക്കാർ രൂപീകരിക്കുകയും പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്യും. ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ, സാധാരണയായി ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിക്കുന്ന ഒരു പാർട്ടിക്ക് തൂക്ക് മന്ത്രിസഭ രൂപീകരിക്കാൻ കഴിയും, പക്ഷേ ചില അതിന് പ്രതിപക്ഷ അംഗങ്ങളുടെ പിന്തുണയെ ആശ്രയിക്കേണ്ടി വരും.