വിൻസിയുടെ പരാതിയിൽ നിർമാതാവിനെ വിളിച്ചു വരുത്തിയതിനെതിരെ താൻ പ്രതികരിച്ചതാണ് ഇപ്പോഴത്തെ പ്രകോപനത്തിന് കാരണമെന്നും സജി നന്ത്യാട്ട്.
ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ പരാതിയുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കിടയിലാണ് ലഹരി ഉപയോഗം കൂടുതൽ എന്ന പരാമർശത്തിനെതിരെയാണ് പരാതി. ബി ഉണ്ണികൃഷ്ണന് തന്നോട് വ്യക്തിവൈരാഗ്യമാണെന്ന് സജി നന്ത്യാട്ട് പ്രതികരിച്ചു. അതിനിടെ തൻ്റെ സെറ്റുകളിലും ലഹരി ഉപയോഗം ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നിർമാതാവ് സാന്ദ്ര തോമസും രംഗത്തെത്തി.
സിനിമ മേഖലയിൽ ലഹരി ഉപയോഗിക്കുന്നവരിൽ കൂടുതൽ സാങ്കേതിക പ്രവർത്തകരാണെന്ന സജി നന്ത്യാട്ടിൻ്റെ പ്രസ്താവനക്കെതിരെയാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ചേംബറിന് പരാതി നൽകിയത്. ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്ന സജി നന്ത്യാട്ടിനെ നിയന്ത്രിക്കണമെന്നും ബി ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു. എന്നാൽ ബി ഉണ്ണികൃഷ്ണന് തന്നോട് വ്യക്തിവൈരാഗ്യമെന്നാണ് സജി നന്ത്യാട്ടിൻ്റെ ആരോപണം.
AlsoRead; ഷൈൻ ടോം ചാക്കോയുടെ ലഹരി വിമുക്ത ചികിത്സ എക്സൈസ് മേൽനോട്ടത്തിൽ; ചികിത്സ പൂർത്തിയായാൽ നിയമ പരിരക്ഷ
വിൻസിയുടെ പരാതി ചോർത്തി നൽകിയത് താനാണെന്ന് പ്രചരിപ്പിച്ചു. 1989ലെ സിഎംഎസ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് മുതൽ തന്നോട് ബി ഉണ്ണികൃഷ്ണന് വ്യക്തി വിരോധമുണ്ട്. ഫിലിം ചേംബറിനെ തകർക്കാനാണ് ബി ഉണ്ണികൃഷ്ണന്റെ ശ്രമിക്കുന്നത്. വിൻസിയുടെ പരാതിയിൽ നിർമാതാവിനെ ഫെഫ്ക വിളിച്ചു വരുത്തിയതിനെതിരെ താൻ പ്രതികരിച്ചതാണ് ഇപ്പോഴത്തെ പ്രകോപനത്തിന് കാരണമെന്നും സജി ആരോപിച്ചു.
ടെക്നീഷ്യന്മാർ എല്ലാം ലഹരിക്ക് അടിമകളാണെന്ന് പറഞ്ഞതിൻ്റെ തെളിവ് ബി ഉണ്ണികൃഷ്ണൻ പുറത്തുവിടട്ടെയെന്നും സജി നന്ത്യാട്ട് പറഞ്ഞു. ലഹരി ഉപയോഗം അറിഞ്ഞില്ലെന്ന സംഘടനകളുടെ വാദം തെറ്റാണെന്ന് നിർമാതാവ് സാന്ദ്ര തോമസും പ്രതികരിച്ചു. തൻ്റെ സെറ്റുകളിലും ലഹരി ഉപയോഗം ഉണ്ടായിട്ടുണ്ട്. സംഘടന തലത്തിലടക്കം പരാതിയായി ഉന്നയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും സാന്ദ്ര പറഞ്ഞു ബൈറ്റ് കഴിഞ്ഞ 5 വർഷത്തിനിടെ സിനിമ മേഖലയിൽ ലഹരി ഉപയോഗം വലിയ തോതിൽ വർധിച്ചതായാണ് സാന്ദ്ര തോമസ് ഉൾപ്പെടെയുള്ളവർ ചൂണ്ടി കാട്ടുന്നത്