സംഭവത്തിൽ അധ്യാപികയെ സസ്പെൻഡ് ചെയ്തു
കൊച്ചി മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരനെ അധ്യാപിക മർദിച്ചതായി പരാതി. മട്ടാഞ്ചേരി സ്മാർട്ട് പ്ലേ സ്കൂളിലെ അധ്യാപിക സീതാ ലക്ഷ്മിക്കെതിരെയാണ് പരാതി. മാതാപിതാക്കളുടെ പരാതിയിൽ അധ്യാപികയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ALSO READ: വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം വൈകും: കേരളം സമര്‍പ്പിച്ച ദുരിതാശ്വാസ സഹായ റിപ്പോര്‍ട്ട് മാനദണ്ഡത്തിന് അനുസൃതമല്ലെന്ന് കേന്ദ്രം
ഇന്നലെയാണ് സ്കൂളിലുണ്ടായിരുന്ന കുട്ടിയെ അധ്യാപിക ക്രൂരമായി തല്ലിയത്. അധ്യാപികയുടെ ചോദ്യത്തിന് മറുപടി നൽകാത്തതിനെ തുടർന്നാണ് ചൂരൽപ്രയോഗം നടത്തിയതെന്ന് മാതാപിതാക്കൾ പറയുന്നു. സംഭവത്തിൽ അധ്യാപികയെ സസ്പെൻഡ് ചെയ്തു. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ALSO READ: കോഴിക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ പീഡനം; അയൽവാസി പിടിയിൽ