35 വയസ് തോന്നിക്കുന്ന യുവാവാണ് മരിച്ചത്. കൊല്ലപ്പെട്ടത് മലപ്പുറം കാരാട് സ്വദേശിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
കോഴിക്കോട് രാമനാട്ടുകരയിൽ യുവാവിനെ വെട്ടുകല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിൻ്റെ മുഖം വികൃതമാക്കിയ നിലയിലാണ്. 35 വയസ് തോന്നിക്കുന്ന യുവാവാണ് മരിച്ചത്. കൊല്ലപ്പെട്ടത് മലപ്പുറം കാരാട് സ്വദേശിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
വെട്ടുകല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നതെന്നാണ് പൊലീസ് നിഗമനം. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഫറോക്ക് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ആളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈദ്യരങ്ങാടി സ്വദേശി ഇജാസാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇജാസിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ALSO READ: കുന്ദമംഗലത്ത് യുവതിക്ക് തലയ്ക്ക് വെട്ടേറ്റു; പ്രതി വക്കീൽ ഗുമസ്തൻ