രാവിലെ 6.35ഓടെ പല ഭാഗത്തായുണ്ടായ ഭൂചലനത്തിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലുണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 95 ആയി. രാവിലെ 6.35ഓടെ പല ഭാഗത്തായുണ്ടായ ഭൂചലനത്തിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്.
ഭൂചലനത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ബിഹാര്‍, അസം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് പ്രകമ്പനമുണ്ടായത്.
ഷിഗാറ്റ്സെ നഗരത്തിലെ ടിംഗ്രി കൗണ്ടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ടിബറ്റിന്റെ തലസ്ഥാനമായ ലാസയില്‍ നിന്ന് 400 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി നേപ്പാളിന്റെ അതിര്‍ത്തിയിലാണ് ടിംഗ്രി. എവറസ്റ്റ് കൊടുമുടി സന്ദര്‍ശിക്കുന്നവരുടെ വിനോദസഞ്ചാര കേന്ദ്രമാണിത്.
ALSO READ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടി നേതൃസ്ഥാനം രാജിവെച്ചു
ഇതിന് 200 കിലോമീറ്റര്‍ തെക്ക് കിഴക്കുള്ള കാഠ്മണ്ഡുവില്‍ പോലും കെട്ടിടങ്ങള്‍ക്ക് കുലുക്കം അനുഭവപ്പെട്ടു. ഭൂമിക്കടിയില്‍ പത്ത് കിലോമീറ്റര്‍ താഴെയായാണ് ഭൂകമ്പമുണ്ടായത്. ആദ്യ ഭൂചലനമുണ്ടായി മിനുട്ടുകള്‍ക്കുള്ളില്‍ തുടര്‍ചലനങ്ങളുമുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
ALSO READ: ഇസ്രയേൽ ബന്ദികളെ പുറത്തു വിടുമെന്ന് പ്രഖ്യാപിച്ച് ഹമാസ്; വാർത്ത നിഷേധിച്ച് ഇസ്രയേൽ
ഭൂകമ്പത്തിൻ്റെ ആഘാതം വിലയിരുത്താൻ നേപ്പാളിലെയും ഇന്ത്യയിലെയും എമർജൻസി റെസ്‌പോൺസ് ടീമുകൾ അതീവ ജാഗ്രതയിലാണ്. ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്.