പാഞ്ഞെടുത്ത ആന വിമലിനെ ചുഴറ്റി എറിയുകയായിരുന്നു എന്നാണ് കൂടെ ഉണ്ടായവരുടെ പ്രതികരണം
സംസ്ഥാനത്ത് കാട്ടാനക്കലിയിൽ 57കാരൻ കൊല്ലപ്പെട്ടു. ഇടുക്കി മറയൂർ ചമ്പക്കാട്ടിൽ വിമൽ (57) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടെ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ വച്ചായിരുന്നു കാട്ടാന ആക്രമണമുണ്ടായത്.
ALSO READ: സ്കൂട്ടറും ഇല്ല, പണവും പോയി; താനടക്കം വഞ്ചിക്കപ്പെട്ടു: വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ
ഒൻപത് പേരടങ്ങുന്ന സംഘം വനത്തിൽ കാട്ടുതീ പടരാതിരിക്കാൻ ഫയർ ലൈൻ ഇടാൻ പോയതായിരുന്നു. രണ്ട് സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. കൂട്ടത്തിൽ ഏറ്റവും പിറകിലായിരുന്നു വിമൽ. പാഞ്ഞെടുത്ത ആന വിമലിനെ ചുഴറ്റി എറിയുകയായിരുന്നു എന്നാണ് കൂടെ ഉണ്ടായവരുടെ പ്രതികരണം.