സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്
ആന്ധ്രപ്രദേശില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് മരണം. ഏഴ് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. ആന്ധ്രപ്രദേശിലെ അനകപ്പള്ളി ജില്ലയിലുള്ള പടക്ക നിര്‍മാണ ശാലയിലാണ് അപകടമുണ്ടായത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സ്ഥലത്ത് തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വൈഎസ്ആര്‍സിപി നേതാവ് വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.