കഴിഞ്ഞ ബുധനാഴ്ചയാണ് ചപ്പാത്തി ഉണ്ടാക്കുന്ന യൂണിറ്റിൽ ജോലി ചെയ്യുകയായിരുന്ന മണികണ്ഠൻ ജയിൽ ചാടിയത്
പൂജപ്പുര സെൻട്രൽ ജയിൽ ചാടിയ കൊലക്കേസ് പ്രതിയെ പിടികൂടി. ഇടുക്കി വണ്ടൻമേട് സ്വദേശി മണികണ്ഠനെയാണ് പിടികൂടിയത്. മധുരയിൽ നിന്നാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ചപ്പാത്തി ഉണ്ടാക്കുന്ന യൂണിറ്റിൽ ജോലി ചെയ്യുകയായിരുന്ന മണികണ്ഠൻ ജയിൽ ചാടിയത്. പുറത്ത് സ്ഥാപിച്ചിരുന്ന ഗ്യാസ് കണക്ഷൻ മാറ്റാൻ വേണ്ടി അനുവാദം ചോദിച്ചിറങ്ങിയ പ്രതി രക്ഷപ്പെടുകയായിരുന്നു. അടുക്കളയിൽ നിന്നു കൈവശപ്പെടുത്തിയ കത്തി സമീപത്തെ റോഡിൽ നിന്നു കണ്ടെത്തിയിരുന്നു. ഇതിനുമുമ്പും പൂജപ്പുര ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ തടവുകാര്‍ ശ്രമിച്ചിട്ടുണ്ട്.