ഇതേതുടർന്ന് കൂടരഞ്ഞി പഞ്ചായത്ത് ടെൻഡർ വിളിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം
പി.വി. അൻവറിൻ്റെ ഉടമസ്ഥതയിലായിരുന്ന പാർക്കിനെതിരെ നടപടി. കക്കാടംപൊയിലിൽ കാട്ടരുവികൾ തടഞ്ഞ് നിർമിച്ച തടയണകൾ പൊളിച്ചു മാറ്റണം എന്നാണ് ഉത്തരവ്. ഇതേതുടർന്ന് കൂടരഞ്ഞി പഞ്ചായത്ത് ടെൻഡർ വിളിച്ചു.
കഴിഞ്ഞ ജനുവരി 31 ന് തടയണകൾ പൊളിച്ച് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പിന്നീട് ജൂലൈ മാസത്തിൽ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടറും നോട്ടീസ് നൽകിയിരുന്നു. എന്നിട്ടും കൂടരഞ്ഞി പഞ്ചായത്ത് ഇതിൽ നടപടിയൊന്നും സ്വീകരിച്ചില്ല. സിപിഎം ഭരിക്കുന്ന പഞ്ചായത്ത് കൂടിയാണ് കൂടരഞ്ഞി പഞ്ചായത്ത്.
ALSO READ : പുതിയ പാർട്ടി രൂപീകരിക്കുന്നില്ല, ജനങ്ങൾ പാർട്ടിയുണ്ടാക്കിയാൽ അതിലുണ്ടാകും: പി.വി. അന്‍വര്‍
പി.വി. അൻവറും സിപിഎമ്മും പരസ്‌പര ആരോപണങ്ങളിലേക്ക് പോയതിന് പിന്നെയാണ് തുടർനടപടികൾ കൈക്കൊണ്ടത്. സെപ്റ്റംബർ 13 നാണ് തടയണകൾ പൊളിച്ചു മാറ്റൻ ടെൻഡർ ക്ഷണിച്ചത്. എന്നാൽ അതിൽ ആരും പങ്കെടുത്തില്ലെന്നും, ആയതിനാൽ വീണ്ടും ടെൻഡർ ക്ഷണിക്കുന്നുവെന്നുമാണ് ഗ്രാമപഞ്ചായത്ത് നൽകുന്ന വീശദീകരണം. രാഷ്ട്രീയ സാഹചര്യം മാറിയതോടെ പഞ്ചായത്ത് അൻവറിനെതിരെ രംഗത്ത് വന്നുവെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ജനുവരി 31 ന് സുപ്രീം കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും ഇതുവരെ ഒരു നടപടിയും പഞ്ചായത്തിൻ്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.