fbwpx
സൗഹൃദത്തിൽ നിന്നും പിന്മാറി; കോഴിക്കോട് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച് ലഹരിക്കേസ് പ്രതി
logo

ന്യൂസ് ഡെസ്ക്

Last Updated : 22 Apr, 2025 11:19 AM

ചക്കുംകടവ് സ്വദേശി സലീമാണ് യുവതിയെ ആക്രമിച്ചത്

KERALA


കോഴിക്കോട് ലഹരിക്കേസ് പ്രതി യുവതിയെ കുത്തി പരിക്കേൽപ്പിച്ചു. ചക്കുംകടവ് സ്വദേശി സലീമാണ് യുവതിയെ ആക്രമിച്ചത്. കള്ളിക്കുന്നിൽ വച്ചാണ് ഓടുബ്രാ സ്വദേശി ജംഷീലയ്ക്ക് കുത്തേറ്റത്. പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി സലീമിനെ നല്ലളം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


ALSO READ: കോട്ടയത്ത് ഇരട്ടക്കൊലപാതകം; വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ: മൃതദേഹം രക്തം വാർന്ന നിലയിൽ


ഇയാളുമായി സൗഹൃദത്തിലായിരുന്നു യുവതി. എന്നാൽ കഞ്ചാവ് കേസിൽ ഉൾപ്പെട്ടതോടെ സലിമുമായുള്ള സൗഹൃദം യുവതി ഉപേക്ഷിച്ചു. ഇതിൻ്റെ പ്രതികാരമാണ് ആക്രമണത്തിന് കാരണം. നിരവധി ലഹരി കേസുകളിൽ പ്രതിയായ സലീമിനെ പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.

KERALA
കോട്ടയത്ത് ഇരട്ടക്കൊലപാതകം; വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ: മൃതദേഹം രക്തം വാർന്ന നിലയിൽ
Also Read
user
Share This

Popular

KERALA
KERALA
തിരുവാതുക്കല്‍ ഇരട്ടക്കൊല: മുഖം വികൃതമാക്കിയ നിലയില്‍; സിസിടിവി ഹാര്‍ഡ് ഡിസ്‌ക് കാണാനില്ല