പിൻസീറ്റിൽ യാത്ര ചെയ്ത പറമ്പിൽബസാർ സ്വദേശി റംഷാദാണ് നിഷാദിനെ ആക്രമിച്ചത്
കോഴിക്കോട് സ്വകാര്യ ബസിൽ യാത്രക്കാരന് നേരെ ബസ് ഡ്രൈവറുടെ ഗുണ്ടായിസം. പന്തീരാങ്കാവ് - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. മാങ്കാവ് സ്വദേശി നിഷാദിനാണ് പരിക്കേറ്റത്.
ALSO READ: മിഹിർ അഹമ്മദിന്‍റെ മരണം: മാതാപിതാക്കളുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും
തോളിൽ കൈ വെച്ചതിലെ തർക്കമാണ് മർദനത്തിന് കാരണം. പിൻസീറ്റിൽ യാത്ര ചെയ്ത പറമ്പിൽബസാർ സ്വദേശി റംഷാദാണ് നിഷാദിനെ ആക്രമിച്ചത്. മറ്റൊരു ബസിലെ ഡ്രൈവറാണ് റംഷാദ്. സംഭവത്തിൽ പ്രതി റംഷാദിനെ കസബ പൊലീസ് അറസ്റ്റു ചെയ്തു.