പൊന്നാനി സ്വദേശികളായ ഷാനിഫ്, റംനാസ്, കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്
മലപ്പുറം പൊന്നാനിയിൽ പതിനഞ്ചുകാരായ മൂന്ന് കുട്ടികളെ കാണാതായി. പൊന്നാനി സ്വദേശികളായ ഷാനിഫ്, റംനാസ്, കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് കുട്ടികളെ കാണാതായത്. സംഭവത്തിൽ പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു.
ALSO READ: തോളിൽ കൈവെച്ചതിനെ ചൊല്ലി തർക്കം; കോഴിക്കോട് സ്വകാര്യ ബസിൽ യാത്രക്കാരന് നേരെ ബസ് ഡ്രൈവറുടെ ഗുണ്ടായിസം
അതേസമയം, പാലക്കാട് ചാലിശ്ശേരിയിൽ വയോധികരായ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. ചാലിശ്ശേരി സ്വദേശികളായ ശാന്ത, അമ്മിണി എന്നിവരെയാണ് കാണാതായത്.
ഇരുവരും ഞായറാഴ്ച ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയതാണ്. മൊബൈൽ ഫോൺ വീട്ടിൽ വെച്ചാണ് രണ്ടു പേരും പോയത്.