fbwpx
'മുസ്ലീം ഭരണഘടനാ അവകാശങ്ങളെ ലംഘിക്കുന്നു'; വഖഫ് ബില്ലിനെതിരെ വിജയ് സുപ്രീംകോടതിയില്‍
logo

ന്യൂസ് ഡെസ്ക്

Posted : 13 Apr, 2025 09:06 PM

തമിഴ്നാട് സർക്കാരും ഡിഎംകെയും നേരത്തെ തന്നെ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു

NATIONAL

വഖഫ് ബില്ലിനെതിരെ നടനും ടിവികെ അധ്യക്ഷനുമായ വിജയ് സുപ്രീംകോടതിയില്‍. ബില്ല് വിവേചനപരമെന്നും മുസ്ലീം ഭരണഘടനാ അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും വിജയ് സമർപ്പിച്ച ഹർജിയിൽ പറയുന്നു. തമിഴ്നാട് സർക്കാരും ഡിഎംകെയും നേരത്തെ തന്നെ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ബില്ലിനെതിരെ തുടക്കം മുതൽക്കെ വിജയ് വലിയ വിമർശനം ഉന്നിച്ചിരുന്നു. 2026ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡിഎംകെയ്ക്കൊപ്പം കിടപ്പിടിക്കുന്ന പാർട്ടിയായി തമിഴക വെട്രി കഴകത്തെ മാറ്റുകയെന്ന ലക്ഷ്യവും വിജയ്ക്കുണ്ട്.

വഖഫ് നിയമ ഭേദ​ഗതി ബിൽ പാസാക്കിയതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ബിൽ മുസ്ലീം സമൂഹത്തോട് വിവേചനപരമാണെന്നും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ഏപ്രിൽ 4 നാണ് കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ് സുപ്രീം കോടതിയെ സമീപിച്ചത്. പിന്നാലെ എഎപിയും, എഐഎംഐഎമ്മും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനും, ഒവൈസിയുടെ എഐഎംഐഎമ്മുമാണ് ഹർജി സമർപ്പിച്ചത്. തുടർന്ന് രാഷ്ട്രീയ ജനതാദൾ, സമസ്‌ത എന്നിവയും ഹർജി സമർപ്പിച്ചു. ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ നേരത്തെ അറിയിച്ചിരുന്നു.


ALSO READ: കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച സംഭവം: സുരക്ഷാ കാരണങ്ങൾ എന്ന് മാധ്യമങ്ങളിൽ കണ്ടെന്ന് മന്ത്രി


14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലായിരുന്നു രാജ്യസഭയിൽ ബിൽ പാസാക്കിയത്. 128 പേർ ബില്ലിനെ അനുകൂലിച്ചും, 95 പേർ എതിർത്തും വോട്ട് ചെയ്തു. രാജ്യസഭയിൽ വഖഫ് ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു. ബില്ല് "മുസ്ലീം വിരുദ്ധമാണെന്നും,ഭരണഘടനാ വിരുദ്ധമാണെന്നും അവർ വാദിച്ചിരുന്നു. എന്നാൽ "ചരിത്രപരമായ പരിഷ്കാര"മാണ് ഇതെന്നും, ന്യൂനപക്ഷ സമൂഹത്തിന് അത് ഗുണം ചെയ്യുമെന്നുമാണ് കേന്ദ്ര സർക്കാരിൻ്റെ അവകാശവാദം. 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലായിരുന്നു വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ പാസാക്കിയത്. 128 പേർ ബില്ലിനെ അനുകൂലിച്ചും, 95 പേർ എതിർത്തും വോട്ട് ചെയ്തു.



നിലവിലുള്ള നിയമത്തിൽ 40ഓളം ഭേദഗതികളാണ് കേന്ദ്രം വരുത്തിയിരിക്കുന്നത്. വഖഫ് നിയമത്തിൽ നിന്ന് നിരവധി വകുപ്പുകൾ റദ്ദാക്കാനും പുതിയ ബിൽ നിർദേശിക്കുന്നു. പുതിയ ഭേദഗതി വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള വഖഫ് ബോർഡുകളുടെ ഏകപക്ഷീയമായ അധികാരം കുറയ്ക്കാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിലുള്ള വഖഫ് നിയമത്തിലെ സെഷൻ 40, നിർബന്ധിത പരിശോധന കൂടാതെ സ്വത്തുകൾ പരിശോധിച്ച് വഖഫ് സ്വത്തായി നിശ്ചയിക്കാൻ ബോർഡുകൾക്ക് അവകാശം നൽകുന്നു. എന്നാൽ പുതിയ ഭേദഗതി 40ാം വകുപ്പ് പൂർണാമയും ഒഴിവാക്കി സ്വത്ത് നിർണയിക്കാനുള്ള പൂർണ അധികാരം ജില്ലാ കളക്ടർക്ക് കൈമാറുകയാണ്.


ALSO READ: ആന്ധ്രപ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; എട്ട് മരണം


നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ, വലിയ പ്രശ്നങ്ങൾ ഉടലെടുക്കുമെന്ന വിമർശനമാണ് മുസ്ലീം നേതാക്കൾ ഉൾപ്പെടെ ഉന്നയിക്കുന്നത്. എന്നാൽ വഖഫ് ബോർഡുകളുടെ പ്രവർത്തനത്തിൽ ഉത്തരവാദിത്തവും സുതാര്യതയും വർധിപ്പിക്കുകയും ഈ സമിതികളിൽ സ്ത്രീകളെ നിർബന്ധമായും ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഭേദഗതി ബില്ലിന് പിന്നിലെ ആശയമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. മുസ്ലീം സമുദായത്തിനുള്ളിൽ നിന്നുള്ള ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ മാറ്റങ്ങളെന്നുള്ള ന്യായീകരണവും കേന്ദ്രം ഉയർത്തുന്നുണ്ട്.


Also Read
user
Share This

Popular

IPL 2025
NATIONAL
കരുത്തായി ഹാർദിക്കിൻ്റെ ഓൾറൗണ്ട് പെർഫോർമെൻസ്! ഹൈദരബാദിനെ തകർത്ത് മുംബൈ