തിരിച്ചെടുത്ത ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തി ഉടൻ ഫലം പ്രസിദ്ധീകരിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു
കേരള സർവകലാശാലയിലെ എൽഎൽബി പുനർ മൂല്യനിർണയ വിവാദത്തിൽ അധ്യാപികയിൽ നിന്നും ഉത്തര കടലാസ് തിരിച്ചെടുത്തു. പൊലീസിനൊപ്പം സർവകലാശാല പ്രതിനിധികളും ചേർന്നാണ് തിരുനെൽവേലിയിലുള്ള അധ്യാപികയിൽ നിന്ന് ഉത്തരക്കടലാസുകൾ തിരിച്ചു വാങ്ങിയത്.
രണ്ടാം സെമസ്റ്ററിലെ പേപ്പർ ആയ പ്രോപ്പർട്ടി ലോ യിലെ 55 ഉത്തരക്കടലാസുകളാണ് അധ്യാപിക പിടിച്ചുവച്ചത്. കഴിഞ്ഞ മൂന്നുവർഷമായി മൂല്യനിർണയ പ്രതിഫലം നൽകാത്തതിന് തുടർന്നാണ് അധ്യാപിക ഉത്തരകടലാസുകൾ പിടിച്ചുവച്ചത്. തിരിച്ചെടുത്ത ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തി ഉടൻ ഫലം പ്രസിദ്ധീകരിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.