fbwpx
വളർത്തുനായകൾക്ക് ഭക്ഷണം നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!
logo

ന്യൂസ് ഡെസ്ക്

Last Updated : 17 Apr, 2025 11:06 PM

ചില ഭക്ഷണങ്ങൾ മനുഷ്യർക്ക് വിഷാംശം അല്ലെങ്കിലും നായകൾക്ക് വിഷമുള്ളവയാണ്. അതിനാൽ തന്നെ വളർത്തുമൃഗങ്ങൾക്ക് സുരക്ഷിതമെന്ന് കരുതി നൽകുന്ന ഭക്ഷണങ്ങൾ ഒന്നു കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്.

LIFE

നാം അരുമകളായി വളർത്തുന്ന വളർത്തുമൃഗങ്ങളിൽ പ്രധാനികൾ നായകളാണ്. നായ്ക്കുട്ടികളെ പൊന്നോമനകളായി വളർത്തുമ്പോൾ തന്നെ അവയുടെ ഭക്ഷണകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ലാളനകൂടി നമ്മൾ കഴിക്കുന്നതെന്തും കഴിക്കാൻ കൊടുത്താൽ അത് അവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. വളർത്തു നായ്ക്കൾക്ക് നൽകാവുന്നതും നൽകാൻ പടില്ലാത്തതുമായ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് കൃത്യമായി മനസിലാക്കണം.

സ്നേഹക്കൂടുതൽ കാരണം നാം കഴിക്കുന്നതെല്ലാം അവർക്ക് കൊടുക്കാം എന്ന തോന്നും. എന്നാൽ ശരിക്കും മനുഷ്യ ഭക്ഷണം നായകൾക്ക് ആവശ്യമുള്ളതിൽ നിന്നും വ്യത്യസ്തമാണ്. ചില ഭക്ഷണങ്ങൾ മനുഷ്യർക്ക് വിഷാംശം അല്ലെങ്കിലും നായകൾക്ക് വിഷമുള്ളവയാണ്. അതിനാൽ തന്നെ വളർത്തുമൃഗങ്ങൾക്ക് സുരക്ഷിതമെന്ന് കരുതി നൽകുന്ന ഭക്ഷണങ്ങൾ ഒന്നു കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്.


നായകൾക്ക് മാംസാഹരം നൽകേണ്ടത് അത്യാവശ്യമാണ്. മാംസഭോജികളായതുകൊണ്ട് തന്നെ മാംസം അവരുടെ പ്രധാന ഭാഗമാക്കണം. എന്നാൽ മാംസം മാത്രമല്ല പച്ചക്കറികളും പഴവർഗ്ഗങ്ങളും നായകൾ കഴിക്കാറുണ്ട്. പക്ഷെ എല്ലാ പച്ചക്കറികളും പഴങ്ങളുമൊന്നും അവയക്ക് ഗുണം ചെയ്യില്ല. ഓറഞ്ച്തണ്ണിമത്തൻ, മാങ്ങ,പൈനാപ്പിൾ,ബ്ലാക്‌ബെറീസ്,ആപ്പിൾ, പഴം, സ്ട്രോബെറി,പീച്ച് എന്നീ പഴങ്ങൾ നായകൾക്ക് നൽകുന്നതിൽ അപകടമില്ല.


Also Read;നഗ്നനായി ഓടിനടന്ന് സാധനങ്ങൾ തല്ലിത്തകർത്തു, ഒടുവിൽ സ്വന്തം വീടിന് തന്നെ തീവച്ചു; മങ്കി ഡസ്റ്റ് ലഹരിയിൽ വയോധികൻ്റെ പരാക്രമം


അതുപോലെ തന്നെ ഗ്രീൻ പീസ്, ബ്രൊക്കോളി, മധുരക്കിഴങ്ങ്,വേവിച്ച ഉരുളക്കിഴങ്ങ്, ചീര, വെള്ളരിക്ക, മത്തങ്ങ എന്നീ പച്ചക്കറികളും അവയുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. കോഴി,ബീഫ്,ചെമ്മീൻ,മത്സ്യം , കാട തുടങ്ങിയ മാംസങ്ങളുംഓട്സ്,അരി, നാളികേരം, കൂണ്,മുട്ട, തൈര്,ആട്ടിന്റെ പാൽ എന്നിവയും ആവശ്യാനുസരണം നൽകാം.


അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് ചോക്ലേറ്റ്.ചോക്ലേറ്റ് നായകൾക്ക് കൊടുക്കാൻ പാടില്ല. കാരണം ഇതിൽ തിയോബ്രോമിൻ അടങ്ങിയിട്ടുണ്ട്. ഇത് നായകൾക്ക് ദോഷമുണ്ടാക്കുന്നവയാണ്. ഡാർക്ക് ചോക്ലേറ്റ് പോലുള്ളവ വയറിളക്കത്തിനും ഛർദിക്കും കാരണമാകും. വലിയ അളവിൽ ചോക്ലേറ്റ് കഴിച്ചാൽ അപസ്മാരം, ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാവാം ചിലപ്പോൾ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ നായകൾക്ക് ചോക്ലേറ്റ് കൊടുക്കുന്നത് ഒഴിവാക്കാം. എന്നാൽ തേൻ,കറുവപ്പട്ട, തക്കാളി, കോട്ടേജ് ചീസ്, സവാള, ചായ, കോഫി എന്നീ ഭക്ഷണങ്ങൾ ഒരുപ കാരണവശാലും നായകൾ ഭക്ഷിക്കാൻ പാടുള്ളതല്ല.


നായകളുടെ ഇനം അനുസരിച്ച് അവയുടെ ഭക്ഷണക്രമത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. പെറ്റ് ഫുഡും മറ്റും വിപണികളിൽ നിന്ന് വാങ്ങുമ്പോൾ വിദഗ്ദരോട് കാര്യങ്ങൾ ചോദിച്ചറിയുന്നത് ഗുണം ചെയ്യും.


Also Read
user
Share This

Popular

KERALA
NATIONAL
"വാശിയല്ല... ദുര്‍വാശി, സമരം കിടന്നാല്‍ നിയമവും ചട്ടവും മാറ്റാന്‍ കഴിയുമോ?"; CPO റാങ്ക് ഹോള്‍ഡേഴ്‌സ് സമരത്തിനെതിരെ ഇടത് നേതാക്കള്‍