രണ്ട് കമ്പനികളുടെയും സുസ്ഥിരത ലക്ഷ്യങ്ങളോടൊപ്പം ഇന്ത്യക്ക് കൂടുതൽ ഊർജം നൽകുമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു
ഇന്ത്യയിൽ ഊർജവിതരണം വർധിപ്പിക്കാൻ അദാനി ഗ്രൂപ്പും ഗൂഗിളും ടൈ-അപ്പ് പ്രഖ്യാപിച്ചു. ഗുജറാത്തിലെ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ പദ്ധതിയുടെ സഹകരണത്തിൻ്റെ ഭാഗമായി ഊർജം വിതരണം ചെയ്യുമെന്ന് ഇരു കമ്പനികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഗുജറാത്തിലെ ഖവ്ദയിലെ പുനരുപയോഗ ഊർജ പ്ലാൻ്റിലെ പുതിയ സൗരോർജ-കാറ്റ് ഹൈബ്രിഡ് ഊർജ പദ്ധതി 2025 പകുതിയോടെ പ്രവർത്തനം ആരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. രണ്ട് കമ്പനികളുടെയും സുസ്ഥിരത ലക്ഷ്യങ്ങളോടൊപ്പം ഇന്ത്യക്ക് കൂടുതൽ ഊർജം നൽകുമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.
വലിയ തോതിലുള്ള കാറ്റ്, സൗരോർജം, ഹൈബ്രിഡ്, ഊർജ സംഭരണ പദ്ധതികൾ വിതരണം ചെയ്യുന്നതിൽ തെളിയിക്കപ്പെട്ട കഴിവ്, എന്നിവ ഉള്ളതിനാൽ കൃത്യമായ സ്ഥലത്തു തന്നെയാണ് പദ്ധതി ആരംഭിക്കുന്നത്. വ്യവസായങ്ങളെ ഡീകാർബണൈസ് ചെയ്യാൻ സഹായിക്കുന്നതിന് വാണിജ്യ, വ്യാപാര വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നതായി റിപ്പോർട്ടിൽ പറയുന്നു.