ഡിസിസി അധ്യക്ഷൻമാർക്ക് കൂടുതൽ അധികാരം നൽകുന്ന ഭേദഗതികളിലും ഇന്ന് തീരുമാനമുണ്ടാകും.
ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന എഐസിസി ദേശീയ കൺവെൻഷൻ ഇന്നും തുടരും. സബർമതി തീരത്ത് ഇന്ന് നടക്കുന്ന സമ്മേളനത്തിൽ 3000ത്തിൽ ലധികം പ്രതിനിധികൾ പങ്കെടുക്കും. ഡിസിസി അധ്യക്ഷൻമാർക്ക് കൂടുതൽ അധികാരം നൽകുന്ന ഭേദഗതികളിലും ഇന്ന് തീരുമാനമുണ്ടാകും.
അടിമുടി മാറ്റത്തിനും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളാകും ഇന്ന് നടക്കുന്ന എഐസിസി സമ്മേളനത്തിൽ നിന്നുണ്ടാകുക. സ്വാതന്ത്ര്യ സമര പോരാട്ടത്തിന് സാക്ഷിയായ സബര്‍മതി നദി തീരത്താണ് ഇന്ന് സമ്മേളനം നടക്കുന്നത്. രാജ്യത്തെ 3000ത്തിൽ അധികം കോൺഗ്രസ് പ്രതിനിധികളാണ് ഇന്ന് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഡിസിസികളെ ശക്തിപ്പെടുത്തുന്നതിനായി കൊണ്ടുവരേണ്ട മാറ്റങ്ങളാകും ഇന്നത്തെ ചർച്ചകളിലെ പ്രധാന വിഷയം.
ALSO READ: വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ
തെരഞ്ഞെടുപ്പ് സഖ്യങ്ങളിലും പാർട്ടിയെ ശക്തിപ്പെടുത്താൻ ഏടുക്കേണ്ട തീരുമാനങ്ങളിലും ചർച്ചകൾ നടക്കും. മുകൾവാസ്നിക്കിൻ്റെ ഏകാംഗ സമതി ശുപാർശ ചെയ്ത നിർദേശങ്ങളിലും ചർച്ചയുണ്ടാകും.
ഡിസിസി അധ്യക്ഷൻമാർക്ക് കൂടുതൽ അധികാരം നൽകുന്ന ഭേദഗതികൾ അംഗീകരിക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള അധികാരം ജില്ലാ കോൺഗ്രസ് കമ്മിറ്റികൾക്ക് ലഭിക്കും. സ്ഥാനാർഥികളെ ഓരോ ഡിസിസികൾക്കും ഹൈക്കമാൻഡിന് നേരിട്ട് ശുപാർശ ചെയ്യാനും അവസരമൊരുങ്ങും. അതേസമയം രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്നില്ല. വിദേശത്തായതിനാലാണ് പ്രിയങ്ക സമ്മേളനത്തിൽ പങ്കെടുക്കാത്തതെന്നാണ് റിപ്പോർട്ട്.