കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഡൽഹി സർക്കാർ വായുമലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്
രാജ്യതലസ്ഥാനത്ത് വയുമലിനീകരണം അതിരൂക്ഷം. കാഴ്ച്ച പരിധിയും മോശമാകുന്നു. പലയിടങ്ങളിലും വായുഗുണനിലവാര തോത് 400ന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡല്‍ഹിയില്‍ ശ്വാസകോശ സംബന്ധ രോഗങ്ങളുമായി ആശുപത്രിയില്‍ എത്തുവരുടെ എണ്ണത്തിലും വലിയ തോതില്‍ വര്‍ധനവുണ്ടായി.
കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഡൽഹി സർക്കാർ വായുമലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. അയൽ സംസ്ഥാനങ്ങളിൽ കാർഷിക വിളകളുടെ അവശിഷ്ട്ടങ്ങൾ കത്തിക്കുന്നതും ഡൽഹിയിലെ വായുമലിനീകരണത്തിന് കാരണമാണ്. അതേസമയം പഞ്ചാബിൽ കാർഷിക വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നതിൽ 70 ശതമാനത്തോളം നിയന്ത്രിക്കാനായെന്ന് പഞ്ചാബ് കൃഷിമന്ത്രി ഖുർമിത് സിങ് ഖുഡ്യാൻ പറഞ്ഞു.
ALSO READ: ലോകത്തിലെ ഏറ്റവും മലിനമായ നഗരം; ദീപാവലി ആഘോഷത്തിന് പിന്നാലെ ഡല്‍ഹിക്ക് പുതിയ 'പദവി'
വായുമലിനീകരണത്തിന് പുറമേ യമുനയിലെ മലിനീകരണം രൂക്ഷമാകുന്നതും ഡൽഹിയിലെ ജനജീവിതം പ്രതിസന്ധിയിലാക്കുന്നു. ഡൽഹി സർക്കാരിൻ്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകളാണ് സ്ഥിതി വഷളാക്കുന്നതെന്നാണ് പ്രതിപക്ഷമായ ബിജെപിയുടെ ആരോപണം . ഡൽഹി സർക്കാർ എല്ലാ കാര്യങ്ങളിലും രാഷ്ട്രീയം മാത്രമാണ് കാണുന്നതെന്നും കൃത്യമായ നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ സർക്കാർ പരാജയപ്പെട്ടെന്നും ബിജെപി കുറ്റപ്പെടുത്തുന്നു.