വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
ഡോ. മുഹമ്മദ് മൻസൂർ അബ്ദുൾ സലാം
രാജ്യത്തെ പ്രധാന ജ്വല്ലറികളിലൊന്നായ അൽ മുക്താദിർ ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങളില്‍ മറുപടിയുമായി ചെയർമാൻ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൾ സലാം. സ്ഥാപനത്തിനെതിരെ ഉയരുന്ന ആരോപണങ്ങൾ വ്യാജമാണ്. പണിക്കൂലി ഒഴിവാക്കുന്നതിലൂടെ ജനങ്ങളുടെ സേവനമാണ് സ്ഥാപനം ഉദ്ദേശിക്കുന്നതെന്നും മുഹമ്മദ് മൻസൂർ അബ്ദുള്‍ സലാം വ്യക്തമാക്കി. പല ഓൺലൈൻ ചാനലുകളും എകെജിഎസ്എംഎ എന്ന സംഘടനയും അൽ മുക്താദിർ ഗ്രൂപ്പിനെതിരെ തെറ്റായ പ്രചരണങ്ങൾ നടത്തുന്നതായി അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ആറ് വർഷമായി കേരളത്തിലെ ജനങ്ങൾക്ക് പണിക്കൂലി ഒഴിവാക്കി നൽകുന്നതിലൂടെ കോടിക്കണക്കിന് രൂപയാണ് ലാഭമായി ലഭിച്ചത്. മൂന്നുമാസം, ആറുമാസം, ഒന്‍പത് മാസം എന്നിങ്ങനെയുള്ള വിവാഹ ആഭരണങ്ങളുടെ അഡ്വാൻസ് ഓർഡറിലൂടെ കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ സ്വർണം ലഭ്യമാകാൻ സ്ഥാപനത്തിന് കഴിഞ്ഞു. വരും വർഷങ്ങളിലും അൽ മുക്താദിർ ഈ ഓഫറുകൾ മുന്നോട്ടു കൊണ്ടുപോകും. വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം മുതൽ 'അൽ മുക്താദിർ മാളുകൾ' എന്ന പുതിയ സംരംഭത്തിലേക്ക് കടക്കുകയാണ്. വടക്കൻ മലബാർ പ്രദേശങ്ങളിലായിരിക്കും അൽ മുക്താദിർ ഗോൾഡ് മാളുകൾ ആരംഭിക്കുക. കോഴിക്കോട്, കാസർഗോഡ്, എറണാകുളം, മിഡിൽ ഈസ്റ്റ്, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലെല്ലാം പുതിയ ശാഖകൾ ആരംഭിക്കുമെന്നും ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു.