കർണാടക ആരോഗ്യ മന്ത്രാലയമാണ് രോഗബാധ സ്ഥിരീകരിച്ചത്
ഇന്ത്യയിൽ എച്ച്എംപിവി കേസുകളുടെ എണ്ണം രണ്ടായി. കർണാടക ആരോഗ്യ മന്ത്രാലയമാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യവ്യാപകമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നിരീക്ഷിക്കുന്നതിനിടയിലാണ് രണ്ടാമത്തെ കേസും റിപ്പോർട്ട് ചെയ്തത്. രണ്ട് കേസും കുഞ്ഞുങ്ങളിലാണ് സ്ഥിരീകരിച്ചത്. ഇനിയും ഇത്തരത്തിലുള്ള നിരീക്ഷണപ്രവർത്തനങ്ങൾ തുടരുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ച രണ്ട് രോഗികൾക്കും അന്താരാഷ്ട്ര യാത്രകളുമായി ഒരു ബന്ധവും ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ALSO READ: ഇന്ത്യയിൽ ആദ്യ HMPV കേസ്; 8 മാസം പ്രായമുള്ള കുഞ്ഞിന് രോഗബാധ സ്ഥിരീകരിച്ചു
ഇന്ന് രാവിലെയോടെയാണ് ഇന്ത്യയിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത്. ബെംഗളൂരുവിൽ 8മാസം പ്രായമായ കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുഞ്ഞിന് യാത്രാ പശ്ചാത്തലം ഒന്നുമില്ലെന്നും, രോഗബാധുടെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.