fbwpx
കണ്ണൂരിലും മലപ്പുറത്തും പുലിയിറങ്ങി, വയനാട്ടിൽ കടുവ; വന്യജീവി ഭീതിയിൽ മലയോര മേഖല
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Jan, 2025 01:17 PM

വയനാട് കള്ളാടി 900 കണ്ടിക്ക് സമീപം കടുവയെയും കുഞ്ഞുങ്ങളെയും കഴിഞ്ഞ ദിവസം രാത്രിയാണ് കണ്ടെത്തിയത്

KERALA


മലയോര മേഖലയിൽ വന്യജീവി ഭീതി രൂക്ഷമാകുകയാണ്. കണ്ണൂർ കാക്കയങ്ങാട് കെണിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ചു. പുലിയെ കൂട്ടിലാക്കിയിട്ടുണ്ട്. വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘമാണ് മുൻകയ്യെടുത്തത്. പുലി കുടുങ്ങിയ സ്ഥലത്തിന്റെ തൊട്ടടുത്തുള്ള വിദ്യാലയത്തിന് അവധി നൽകി.


ALSO READ: IMPACT | "വന്യജീവി ആക്രമണം തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും, രണ്ടു രീതിയിലുള്ള പദ്ധതികൾ കൊണ്ടുവരും"; മന്ത്രി എ.കെ ശശീന്ദ്രൻ


അതേസമയം, വയനാട് 900 കണ്ടിയിൽ കടുവകളുടെ സാന്നിധ്യവും, മലപ്പുറം പോത്തുകല്ല് ഭൂദാനം ചെമ്പ്ര ജനവാസ കേന്ദ്രത്തിൽ പുലിയുടെ സാന്നിധ്യവും കണ്ടെത്തി. വയനാട് കള്ളാടി 900 കണ്ടിക്ക് സമീപം കടുവയെയും കുഞ്ഞുങ്ങളെയും കഴിഞ്ഞ ദിവസം രാത്രിയാണ് കണ്ടെത്തിയത്.


ALSO READ: വർധിക്കുന്ന വന്യജീവി ആക്രമണം; എട്ടു വർഷത്തിനുള്ളിൽ നഷ്ടമായത് 809 ജീവനുകൾ


മലപ്പുറം പോത്തുകല്ല് ഭൂദാനം ചെമ്പ്ര ജനവാസ കേന്ദ്രത്തിലാണ് പുലിയിറങ്ങിയത്. ചെമ്പ്രയിലെ ആകാശിൻ്റെ വീട്ടിലാണ് പുലർച്ചെ പുലിയിറങ്ങിയത്. വീടിനു സമീപത്തെ റബർ തോട്ടത്തിൽ വച്ച നായക്കൂടിന് സമീപം പുലി വന്ന് നടന്ന് നീങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞ ദിവസങ്ങളിലായി നായ്ക്കളെ കാണാതാവുന്നതിനാൽ നാട്ടുകാർക്ക് സംശയം ഉണ്ടായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.



KERALA
"സ്ത്രീത്വത്തെ അപമാനിച്ചു"; ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് എറണാകുളം സെൻട്രൽ പൊലീസ്
Also Read
user
Share This

Popular

KERALA
NATIONAL
അവള്‍ക്കൊപ്പം; ഹണിറോസിന് പിന്തുണയുമായി ഡബ്ല്യുസിസി