fbwpx
മുകേഷ് എംഎൽഎ ആയി തുടരുന്നത് ശരിയല്ല, നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു: ആലുവ സ്വദേശിയായ നടി
logo

ന്യൂസ് ഡെസ്ക്

Posted : 02 Feb, 2025 01:03 PM

"പ്രത്യേക അന്വേഷണം സംഘം കൃത്യമായി ഇടപെട്ടു. ഡിജിറ്റൽ തെളിവുകൾ നിർണായകമായി"

KERALA


നടനും എംഎൽഎയുമായ മുകേഷിനെതിരായ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ മുകേഷ് എംഎൽഎ ആയി തുടരുന്നത് ശരിയല്ലെന്ന് ആലുവ സ്വദേശിയായ നടി. പ്രത്യേക അന്വേഷണം സംഘം കൃത്യമായി ഇടപെട്ടു. ഡിജിറ്റൽ തെളിവുകൾ നിർണായകമായി. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി ഭീഷണികൾ നേരിട്ടുവെന്നും ആലുവ സ്വദേശിയായ നടി പ്രതികരിച്ചു.


ALSO READ: ബലാത്സംഗക്കേസ്: മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ; കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം


കേസിൽ മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പരാതിക്കാരിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയിൽ സന്ദേശങ്ങളും തെളിവുകളായി. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക അന്വേഷണസംഘത്തിന്റെ കുറ്റപത്രത്തിൽ പറയുന്നു. പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും ചുമത്തിയിട്ടുണ്ട്.


ALSO READ: മൊബൈൽ വെളിച്ചത്തിൽ തലയ്ക്ക് തുന്നലിട്ട സംഭവം: ആശുപത്രിക്ക് വീഴ്ചയില്ലെന്ന് മന്ത്രി വി.എൻ. വാസവൻ


താര സംഘടനയായ എ.എം.എം.എയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ പരാതി. മരട് പൊലീസാണ് ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ കേസെടുത്തത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ ആലുവ സ്വദേശിയായ നടി ലൈംഗികാരോപണം ഉന്നയിച്ചത്. 2011ൽ 'നാടകമേ ഉലകം' എന്ന സിനിമയുടെ വാഴാലിക്കാവിൽ നടന്ന ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നതെന്നായിരുന്നു നടിയുടെ മൊഴി. ഓട്ട് പാറയിലെ ഹോട്ടലിൽ വച്ച് മുകേഷ് അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടി എസ്ഐടിക്ക് മൊഴി നൽകിയത്.

CRICKET
അണ്ടർ 19 വനിതാ ലോകകപ്പ് നേട്ടം: ഇന്ത്യയുടെ മിന്നും താരങ്ങൾ ഇവരാണ്
Also Read
user
Share This

Popular

NATIONAL
WORLD
ദളിത് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്; നീതി ലഭിച്ചില്ലെങ്കിൽ രാജി വെക്കുമെന്ന് പ്രഖ്യാപിച്ച് പൊട്ടിക്കരഞ്ഞ് ഫൈസാബാദ് എംപി