fbwpx
ഡൽഹിയിലെ വായു നിലവാരത്തിൽ നേരിയ പുരോഗതി; കനത്ത മൂടൽമഞ്ഞ് തുടരുന്നു, മഴയ്ക്ക് സാധ്യത
logo

ന്യൂസ് ഡെസ്ക്

Last Updated : 12 Jan, 2025 12:50 PM

വായു നിലവാരം നേരിയ തോതിൽ മെച്ചപ്പെട്ടുവെങ്കിലും, 'വളരെ മോശം' വിഭാഗത്തിൽ തന്നെ തുടരുകയാണ്

NATIONAL


ഡൽഹിയിൽ വായുനിലവാര സൂചികയിൽ നേരിയ പുരോ​ഗതി. വായു നിലവാരം നേരിയ തോതിൽ മെച്ചപ്പെട്ടുവെങ്കിലും, 'വളരെ മോശം' വിഭാഗത്തിൽ തന്നെ തുടരുകയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്കുകൾ പ്രകാരം ഡൽഹിയിൽ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 327 ആണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് ഉൾപ്പടെയുള്ള ഡൽഹിയുടെ സമീപ പ്രദേശങ്ങളും 201നും 222നും ഇടയിലുള്ള എക്യുഐകളോടെ 'മോശം' വിഭാഗത്തിലാണ് ഉള്ളത്. വായു ഗുണനിലവാര മാനേജ്മെൻ്റ് കമ്മീഷൻ, ജിആർഎപി (ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ) മൂന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.


ALSO READ: ക്രിസ്മസ് അവധിയുടെ മറവില്‍ ഇന്ത്യവിട്ട് ടോറസ് തട്ടിപ്പ് കേസിലെ സൂത്രധാരന്മാര്‍; രാജ്യം കടന്നത് യുക്രെയ്ന്‍ വംശജര്‍


ജനുവരി 11ന് ദേശീയ തലസ്ഥാനത്ത് എക്യുഐ 400 കടന്നിരുന്നു. അലിപൂർ, ബവാന, അശോക് വിഹാർ, ഐടിഒ, ജഹാംഗീർപുരി, മേജർ ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയം, പട്പർഗഞ്ച്, മുണ്ട്ക, നെഹ്‌റു നഗർ, പൂസ, ആർകെ പുരം, വസീപൂർ, വിവേക് ​​വിഹാർ ഉൾപ്പെടെ നിരവധി സമീപ പ്രദേശങ്ങളിൽ 450ന് മുകളിൽ എക്യുഐയും രേഖപ്പെടുത്തിയിരുന്നു.


ALSO READ: അനിശ്ചിതത്വം ഒഴിയുന്നു; സ്പേസ് ഡോക്കിങ് അവസാനഘട്ടത്തിലെന്ന് ഐഎസ്ആര്‍ഒ


അതേസമയം, ഉത്തരേന്ത്യയിൽ അതിശൈത്യം കടുക്കുകയാണ്. ഡൽഹിയിൽ ഇന്നും കനത്ത മൂടൽമഞ്ഞ് തുടരുകയാണ്. ദൃശ്യപരിധി കുറഞ്ഞതിനാൽ ഗതാഗത സംവിധാനങ്ങളുടെ താളം തെറ്റി. നിരവധി വിമാന, ട്രെയിൻ സർവീസുകളെയും മൂടൽമഞ്ഞ് ബാധിച്ചു. 25 ട്രെയിനുകൾ വൈകിയോടുന്നതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. ദേശീയ തലസ്ഥാനത്ത് നേരിയ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് വായുവിൻ്റെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്.

KERALA
പത്തനംതിട്ട പീഡനകേസ്: ആറ് പേർ കൂടി അറസ്റ്റിൽ, അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും
Also Read
user
Share This

Popular

KERALA
KERALA
കായികതാരത്തിനെതിരായ പീഡനം ഞെട്ടിക്കുന്നത്, പുറത്തു വരാത്ത കുറ്റകൃത്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണം: വി.ഡി. സതീശൻ