2003-ലെ ബോളിവുഡ് സിനിമയായ മുന്ന ഭായ് എംബിബിഎസിലെ രംഗത്തിന് സമാനമായിരുന്നു മുംബൈയിൽ നടന്ന സംഭവം
മുംബൈയിൽ പൊലീസ് പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാർഥിയിൽ നിന്നും മൈക്രോ ഹിയറിങ് പിടിച്ചെടുത്തു. മുംബൈ പൊലീസിൽ ഡ്രൈവർ-കോൺസ്റ്റബിൾ തസ്തികയിലേക്ക് നടത്തിയ പരീക്ഷയ്‌ക്കിടെയായിരുന്നു സംഭവം. മൈക്രോ ഹിയറിങ് ഉപയോഗിച്ചതിൽ 22-കാരനായ കുഷ്‌ന ദൽവിയെ പൊലീസ് അറസ്റ്റ് ചെയ്തു.
2003-ലെ ബോളിവുഡ് സിനിമയായ മുന്ന ഭായ് എംബിബിഎസിലെ രംഗത്തിന് സമാനമായിരുന്നു മുംബൈയിൽ നടന്ന സംഭവം. മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് എത്തിയ ഗുണ്ടാസംഘത്തിൽ പെട്ടയാൾക്ക് വയേർഡ് ഇയർഫോണിലൂടെ ഡോക്ടറുടെ സഹായം ലഭിക്കുന്നതായിരുന്നു ചിത്രത്തിലെ സന്ദർഭം.
ALSO READ: ഡൽഹിയിലെ വായു നിലവാരത്തിൽ നേരിയ പുരോഗതി; കനത്ത മൂടൽമഞ്ഞ് തുടരുന്നു, മഴയ്ക്ക് സാധ്യത
കുഷ്‌ന ദൽവിയിൽ നിന്ന് സിം കാർഡ്, മൊബൈൽ ഫോൺ, ശ്രവണ ഉപകരണം എന്നിവ പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പരീക്ഷാ ഹാളിലെത്തിയ കുഷ്‌ന ദൽവിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇൻവിജിലേറ്റർ നടത്തിയ പരിശോധനയിലാണ് മൈക്രോ ഹിയറിങ് പിടിച്ചെടുത്തത്.
പുറത്തുനിന്ന് നോക്കിയാൽ പെട്ടെന്ന് വ്യക്തമാകാത്ത വിധത്തിലാണ് ഉപകരണം ക്രമീകരിച്ചത്. കൂടാതെ ഇത് ബ്ലൂടൂത്തുമായി കണക്റ്റ് ചെയ്തിരുന്നു. കുഷ്‌നയുടെ സുഹൃത്തുക്കളായ സച്ചിൻ ബാവസ്‌കറും പ്രദീപ് മൈക്രോ ഹിയറിങ് വഴി ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഇവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.