ഏകീകൃത കുര്‍ബാനയുമായി മുന്നോട്ട് പോകുമെന്നും പ്രശ്‌നം സമാധാനപരമായി പരിഹരിക്കുമെന്നും പാംപ്ലാനി അറിയിച്ചു.
ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി ചുമതലയേറ്റു. എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തെത്തിയാണ് ചുമതലേയറ്റത്. ഏകീകൃത കുര്‍ബാനയുമായി മുന്നോട്ട് പോകുമെന്നും പ്രശ്‌നം സമാധാനപരമായി പരിഹരിക്കുമെന്നും പാംപ്ലാനി അറിയിച്ചു.
അതേസമയം സിറോ മലബാര്‍ അതിരൂപത ആസ്ഥാനത്ത് ഇന്നും പ്രതിഷേധം തുടരുകയാണ്. പ്രശ്‌നപരിഹാരത്തിന് ജില്ലാ കലക്ടര്‍ സമവായ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഇന്നാണ് സമവായ ചര്‍ച്ച. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍, അദ്ദേഹത്തിന്റെ ഒരു പ്രതിനിധി, സമരസമിതി അംഗങ്ങള്‍, വൈദിക സമിതി അംഗങ്ങള്‍ എന്നിവരാകും ചര്‍ച്ചയില്‍ പങ്കെടുക്കുക. ജില്ലാ കളക്ടറുടെ ചേംബറില്‍ ആയിരിക്കും ചര്‍ച്ച.
ALSO READ: പത്തനംതിട്ട പീഡനകേസ്: ആറ് പേർ കൂടി അറസ്റ്റിൽ, അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും
അതേസമയം കുര്‍ബാന തര്‍ക്കത്തില്‍ മാര്‍പാപ്പ അംഗീകരിച്ച തീരുമാനം പുഃനപരിശോധിക്കാനാകില്ലെന്ന് നിലപാടിലുറച്ചാണ് സിനഡ് നില്‍ക്കുന്നത്. സിനഡ് തര്‍ക്കങ്ങള്‍ തെരുവ് യുദ്ധമാകുന്നതില്‍ അതൃപ്തി അറിയിക്കുകയും ചെയ്തു.