fbwpx
മൂന്നാം തവണയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍. നാസര്‍; ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് യു. പ്രതിഭ എംഎല്‍എയും
logo

ന്യൂസ് ഡെസ്ക്

Posted : 12 Jan, 2025 02:39 PM

കായംകുളം എംഎല്‍എ യു. പ്രതിഭയെയും മാവേലിക്കര എംഎല്‍എ എം.എസ്. അരുണ്‍ കുമാറിനെയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി

KERALA


മൂന്നാം തവണയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് ആര്‍ നാസര്‍. യു. പ്രതിഭ എംഎല്‍എ ഉള്‍പ്പടെ നാലുപേരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അഞ്ചുപേരെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. 46 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്.

മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മുഴുവന്‍ സമയവും പങ്കെടുത്ത ആലപ്പുഴ ജില്ലാ സമ്മേളനത്തിനൊടുവില്‍ ആര്‍. നാസര്‍ മൂന്നാം തവണയും ജില്ലാ സെക്രട്ടറിയായി എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു. നാസറിന്റെ പേരല്ലാതെ മറ്റൊരു പേരും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നില്ല. എസ്എഫ്‌ഐയിലൂടെ ഡിവൈഎഫ്‌ഐലൂടെയും രാഷ്ട്രീയ രംഗത്തേക്ക് എത്തിയ ആര്‍. നാസര്‍ സിഐടിയു നേതൃനിരയുടെയും ഭാഗമാണ്. ആലപ്പുഴയിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ ഇല്ലെന്നും പാര്‍ലമെന്റില്‍ നഷ്ടപ്പെട്ട വോട്ടുകള്‍ തിരികെ എത്തിക്കുമെന്നും ആര്‍. നാസര്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.


ALSO READ: ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി മേജര്‍ ആര്‍ച്ച് ബിഷപ്പ് വികാരിയായി ചുമതലയേറ്റു


ജനപ്രതിനിധികളെ പാര്‍ട്ടി നേതൃനിരയിലേക്ക് കൊണ്ട് വരിക എന്ന നയത്തിന്റെ ഭാഗമായാണ് കായംകുളം എംഎല്‍എ യു. പ്രതിഭയെയും മാവേലിക്കര എംഎല്‍എ എം.എസ്. അരുണ്‍ കുമാറിനെയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. വിവാദങ്ങള്‍ക്കിടെയും യു. പ്രതിഭ എംഎല്‍എയെ ചേര്‍ത്ത് നിര്‍ത്തുകയാണ് നേതൃത്വം. മാവേലിക്കര എംഎല്‍എ എം.എസ്. അരുണ്‍ കുമാറിലൂടെ യുവ പട്ടികജാതി സാന്നിധ്യം കൂടി ഉറപ്പ് വരുത്തി.

ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുരേന്ദ്രന്‍, മാരാരിക്കുളം ഏരിയ സെക്രട്ടറി സി. രഘുനാഥ് എന്നിവരെയും പുതിയതായി ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു പേരെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. എം. സുരേന്ദ്രന്‍, ജി. വേണുഗോപാല്‍ എന്നിവരെ പ്രായപരിധി കണക്കിലെടുത്ത് ഒഴിവാക്കി. സാമ്പത്തിക, അഴിമതി ആരോപണങ്ങള്‍ നേരിടുന്ന എന്‍. ശിവദാസനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. നേരത്തെ കായംകുളം ഏരിയ കമ്മിറ്റിയില്‍ നിന്നും ശിവദാസനെ ഒഴിവാക്കിയിരുന്നു. ജലജ ചന്ദ്രനെയും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 47 അംഗ ജില്ലാ കമ്മിറ്റിയില്‍ 46 പേരെയാണ് തെരഞ്ഞെടുത്തത്.

WORLD
ആത്മഹത്യാശ്രമം ക്രിമിനൽ കുറ്റമാക്കുന്നത് ഭരണഘടനാ വിരുദ്ധം; ചരിത്രവിധിയുമായി കെനിയ കോടതി
Also Read
user
Share This

Popular

KERALA
WORLD
കായികതാരത്തിനെതിരായ പീഡനം ഞെട്ടിക്കുന്നത്, പുറത്തു വരാത്ത കുറ്റകൃത്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണം: വി.ഡി. സതീശൻ