ഡിസംബർ 31നാണ് കണ്ണവം കോളനിയിലെ സിന്ധുവിനെ കാണാതായത്
കണ്ണൂർ കണ്ണവം വനത്തിൽ കാണാതായ യുവതിക്കായി തെരച്ചിൽ തുടരുന്നു. തണ്ടർ ബോൾട്ട് സംഘവും നാട്ടുകാരും പോലീസും വനംവകുപ്പും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. ഡിസംബർ 31നാണ് കണ്ണവം കോളനിയിലെ സിന്ധുവിനെ കാണാതായത്.
വിറക് ശേഖരിക്കാനാണ് സിന്ധു വനത്തിനുള്ളില്‍ പോയത്. മടങ്ങി വരാതായതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കാട്ടിനുള്ളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ALSO READ: പത്തനംതിട്ട പീഡനകേസ്: ആറ് പേർ കൂടി അറസ്റ്റിൽ, അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും
തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും പൊലീസും വനംവകുപ്പും നാട്ടുകാരും സംയുക്തമായി യോഗം ചേര്‍ന്ന് ഉള്‍വനത്തില്‍ തെരച്ചില്‍ വ്യാപിപ്പിക്കുകയായിരുന്നു. ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ചാണ് തെരച്ചില്‍ നടക്കുന്നത്.
തെരച്ചിലിന് ആധുനികയന്ത്ര സംവിധാനങ്ങളും വിദഗ്ധ സംഘവും വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കുറിച്യ മുന്നേറ്റ സമിതി മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും നിവേദനം നൽകിയിട്ടുണ്ട്.
പട്ടികജാതി - പട്ടികവർഗ കമ്മിഷൻ, പട്ടികജാതി - പട്ടികവർഗ വകുപ്പ് മന്ത്രി, പട്ടികവർഗ ഡയറക്ടർ, ഡിജിപി, കലക്ടർ, ജില്ലാ പൊലീസ് മേധാവി തുടങ്ങിയവർക്കും പരാതി നൽകിയിട്ടുണ്ട്.