fbwpx
'ബിജെപിക്കുവേണ്ടി പ്രചരണം നടത്താം, പക്ഷെ ഒരേയൊരു നിബന്ധന' ; അരവിന്ദ് കെജ്‌രിവാൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Oct, 2024 05:53 PM

ഡബ്ബിൾ എഞ്ചിൻ മോഡൽ എന്നാൽ ഇരട്ട കൊള്ളയും ഇരട്ട അഴിമതിയുമാണ്. ഡൽഹിയിൽ ജനാധിപത്യമില്ലെന്നും എൽജിയുടെ ഭരണമാണ് നടക്കുന്നതെന്നും കെജ്‌രിവാൾ ആരോപിച്ചു

NATIONAL


ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സൗജന്യ വൈദ്യുതി ഏർപ്പെടുത്തിയാൽ ബിജെപിക്കുവേണ്ടി പ്രചരണം നടത്തുമെന്ന് എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ നടന്ന 'ജനതാ കി അദാലത്ത്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: കഠിനമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി; യുവതിയുടെ വയറിൽ നിന്ന് നീക്കം ചെയ്‌തത് 2 കിലോ മുടി

കഴിഞ്ഞ പത്തുവർഷമായി അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി ജനങ്ങൾക്കായി ഒന്നും ചെയ്തില്ലെന്ന ആരോപണമാണ് ഉയരുന്നത്. വരുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സൗജന്യ വൈദ്യുതി നൽകാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുകയാണ്. അങ്ങനെ ഏർപ്പെടുത്തിയാൽ താൻ ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാരുകൾ സംസ്ഥാനങ്ങളില്‍ പരാജയമാണ്. ഡബിൾ എഞ്ചിൻ മോഡൽ എന്നാൽ ഇരട്ട കൊള്ളയും ഇരട്ട അഴിമതിയുമാണ്. ഡൽഹിയിൽ ജനാധിപത്യമില്ലെന്നും എൽജിയുടെ ഭരണമാണ് നടക്കുന്നതെന്നും കെജ്‌രിവാൾ ആരോപിച്ചു. എഎപിയുടെ പ്രവർത്തനങ്ങളെ തടയുന്ന തിരക്കിലാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ആറു വയസുകാരനെ പുള്ളിപ്പുലി കൊന്നു; യുപിയിൽ പൊലീസുമായി ഏറ്റുമുട്ടി ഗ്രാമീണർ

അതേസമയം, അരവിന്ദ് കെജ്‌രിവാളിൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് ബിജെപി എംപി ബൻസുരി സ്വരാജ് രംഗത്തെത്തി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി എഎപി സർക്കാർ കുപ്രചാരണത്തിലും അഴിമതിയിലും മാത്രമാണ് ഏർപ്പെട്ടിരിക്കുന്നത്. ഏഴ് ലോക്‌സഭാ സീറ്റുകളിലും ബിജെപിയെ തെരഞ്ഞെടുത്ത് ഡൽഹിയിലെ ജനങ്ങൾ ഇതിനകം തന്നെ വിധി നൽകിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 

Also Read
user
Share This

Popular

KERALA
KERALA
മാമി തിരോധനത്തിൽ വീണ്ടും ദുരൂഹത; മുഹമ്മദ് ആട്ടൂരിൻ്റെ ഡ്രൈവറേയും ഭാര്യയേയും കാണാനില്ലെന്ന് പരാതി