ശ്രീകൃഷ്ണ ജയന്തി ആഘോഷം കഴിഞ്ഞ് മടങ്ങുമ്പോൾ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചെന്നാണ് പരാതിയിൽ പറയുന്നത്
crime
കണ്ണൂർ കണ്ണപുരത്ത് ബിജെപി പ്രവർത്തകന് നേരെ ആക്രമണം. കല്യാശ്ശേരി സ്വദേശി പി.സി. ബാബുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. തലയ്ക്ക് പരുക്കേറ്റ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകൃഷ്ണ ജയന്തി ആഘോഷം കഴിഞ്ഞ് മടങ്ങുമ്പോൾ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
ശോഭാ യാത്രയുടെ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് വൈകിട്ട് തർക്കമുണ്ടായിരുന്നു. ആക്രമണത്തിന് പിന്നിൽ പത്തോളം സിപിഎം പ്രവർത്തകരാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
കണ്ണൂരിൽ വീണ്ടും സംഘർഷമുണ്ടാക്കാനാണ് സിപിഎമ്മിൻ്റെ ശ്രമം. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട ശോഭാ യാത്രകൾ ഗ്രാമങ്ങളിൽ തടയാൻ ശ്രമിച്ചെന്നും ബിജെപി ആരോപിക്കുന്നു.
READ MORE: അഡ്ജസ്റ്റ് ചെയ്താൽ സിനിമയിൽ അവസരം തരാം; സംവിധായകൻ ആർ.എസ്. വിമലിനെതിരെ മീ ടൂ ആരോപണം