തൃക്കോവിൽ വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51) എന്നിവരെയാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്
കൊല്ലത്ത് സ്കൂൾ ബസ് ഡ്രൈവർക്കും സഹായിക്കുമെതിരെ എട്ട് പോക്സോ കേസ്. സ്കൂൾ വിദ്യാർഥിനികളുടെ പരാതിയിലാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കോവിൽ വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതു.
ALSO READ: പത്തനംതിട്ട പീഡനകേസ്: 13 പേർ കസ്റ്റഡിയിൽ, അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും
ആറ് കേസുകൾ സാബുവിനെതിരെയും രണ്ട് കേസുകൾ സുഭാഷിന് എതിരെയും രജിസ്റ്റർ ചെയ്തു. ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന് വിദ്യാർഥിനികൾ സ്വന്തം കൈപ്പടയിൽ പരാതി എഴുതി നൽകുകയായിരുന്നു. ശക്തികുളങ്ങര പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.