രാജ്യത്തെ രണ്ട് പ്രധാന പാർട്ടികൾക്കിടയിൽ നേരിയ ഭൂരിപക്ഷം മാത്രമേ ഉണ്ടാകൂ എന്ന് അഭിപ്രായ സർവേകളും പുറത്തുവന്നിട്ടുണ്ട്
ആൻ്റണി അൽബനീസ്, പീറ്റർ ഡട്ടൺ
ഓസ്‌ട്രേലിയയിൽ മെയ് 3ന് തെരഞ്ഞടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായ ആൻ്റണി അൽബനീസ്. ഇത് കടുത്ത മത്സരമായിരിക്കുമെന്നും പ്രധാനമന്ത്രി അറിയിപ്പിൽ വ്യക്തമാക്കി. രാജ്യത്തെ രണ്ട് പ്രധാന പാർട്ടികൾക്കിടയിൽ നേരിയ ഭൂരിപക്ഷം മാത്രമേ ഉണ്ടാകൂ എന്ന് അഭിപ്രായ സർവേകളും പുറത്തുവന്നിട്ടുണ്ട്. അടുത്ത സർക്കാർ രൂപീകരിക്കുന്നതിന് സ്വതന്ത്ര എംപിമാരുമായോ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റെക്കോർഡ് വോട്ട് നേടിയ ചെറു പാർട്ടികളുമായോ സഹകരിക്കേണ്ടി വരാനുള്ള സാഹചര്യവും രാജ്യത്ത് നിലനിൽക്കുന്നുണ്ട്.
ജീവിതച്ചെലവ് പ്രശ്‌നങ്ങളായിരിക്കും തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയം. എന്നാൽ ആ പ്രശ്നം പരിഹരിക്കുന്നതിനുള്ള പരിഹാര മാർഗങ്ങൾ തുടർന്നും നൽകുമെന്നും, കൂടുതൽ സൗജന്യ ആരോഗ്യ സംരക്ഷണം നൽകുന്നതിനും, വിദ്യാർഥികളുടെ കടം കുറയ്ക്കുന്നതിനും, ചെറിയ നികുതി ഇളവുകൾക്കുള്ളതുമായ ഇളവുകൾ ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. തൻ്റെ എതിരാളിയായ പീറ്റർ ഡട്ടണെ തെരഞ്ഞെടുക്കുന്നത് രാജ്യത്തെ പിന്നോട്ടടിക്കുമെന്നും അദ്ദേഹം വാദിച്ചു. രാജ്യത്തെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച രാഷ്ട്രീയക്കാരിൽ ഒരാളാണ് അൽബനീസ്.
ALSO READ: യുഎസുമായുള്ള പഴയ ബന്ധം അവസാനിച്ചു: പ്രഖ്യാപനവുമായി കനേഡിയൻ പ്രധാനമന്ത്രി
തൻ്റെ പ്രചരണം പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും നിറഞ്ഞതായിരിക്കുമെന്നും, അതേസമയം ഡട്ടൻ്റേത് "മുഴുവൻ ഭയത്തെക്കുറിച്ചായിരിക്കും" എന്നും അൽബനീസ് പറഞ്ഞു. എന്നാൽ രാജ്യത്തിന് മൂന്ന് വർഷം കൂടി ലേബർ സർക്കാരിനെ താങ്ങാൻ കഴിയില്ലെന്ന് ലിബറൽ-നാഷണൽ സഖ്യത്തിന്റെ നേതാവ് പറഞ്ഞു. മൂന്ന് വർഷം മുമ്പുള്ളതിനേക്കാൾ ഇന്ന് നമ്മുടെ രാജ്യം മെച്ചപ്പെട്ടതാണോ?" എന്നാണ് ഓസ്ട്രേലിയക്കാർ ചോദിക്കേണ്ടതെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ ഡട്ടൺ പറഞ്ഞു.
"ലേബർ പാർട്ടിയുടെ മോശം തീരുമാനങ്ങൾ കാരണം, ഓസ്‌ട്രേലിയക്കാർ കഠിനമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു, അവർക്ക് സഹായം ആവശ്യമാണ്. പാഴ് ചെലവുകൾ നിയന്ത്രിക്കുന്നതിലൂടെയും, പൊതുസേവനം കുറയ്ക്കുന്നതിലൂടെയും, കുടിയേറ്റം കുറയ്ക്കുന്നതിലൂടെയും, ഇന്ധനവും ഊർജ്ജവും വിലകുറഞ്ഞതാക്കുന്നതിലൂടെയും തൻ്റെ പാർട്ടി ഓസ്‌ട്രേലിയയെ "തിരിച്ചുവരവിൻ്റെ പാതയിലേക്ക്" നയിക്കുമെന്ന് അദ്ദേഹം വാദിച്ചു.
ALSO READ: പുടിന്‍ ഉടന്‍ മരിക്കും, അതോടെ എല്ലാം അവസാനിക്കും; വിവാദ പരാമര്‍ശവുമായി സെലന്‍സ്‌കി
താമസത്തിൻ്റെയും പലചരക്ക് സാധനങ്ങളുടെയും താങ്ങാനാവുന്ന വിലയും ആരോഗ്യ സംരക്ഷണത്തിലേക്കുള്ള പ്രവേശനവുമാണ് വോട്ടർമാരുടെ മനസിൽ മുൻപന്തിയിൽ നിൽക്കുന്നത്. എന്നാൽ റെക്കോർഡ് കുടിയേറ്റം നിയന്ത്രിക്കുന്നതിനെക്കുറിച്ചും കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനെ കുറിച്ചുമുള്ള ആശങ്ക ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സവിശേഷതയായ കാലാവസ്ഥാ നടപടി പല ഓസ്‌ട്രേലിയക്കാർക്കും ഇപ്പോഴും പ്രധാനമാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. പ്രായപൂർത്തിയായവർക്ക് വോട്ട് നിർബന്ധമാക്കിയ ഓസ്‌ട്രേലിയയിലെ രാഷ്ട്രീയം പരമ്പരാഗതമായി ലേബർ പാർട്ടിയും ലിബറൽ-നാഷണൽ സഖ്യവുമാണ് ആധിപത്യം പുലർത്തുന്നത്. ഭൂരിപക്ഷംനേടാൻ പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന പ്രതിനിധി സഭയിലെ 150 സീറ്റുകളിൽ 76 എണ്ണമെങ്കിലും നേടേണ്ടതുണ്ട്.