fbwpx
വി.കെ. സക്‌സേനയ്‌ക്കെതിരായ അപകീര്‍ത്തികേസ്: മേധാ പട്കറിനെതിരായ ശിക്ഷ ശരിവെച്ച് ഡല്‍ഹി കോടതി
logo

ന്യൂസ് ഡെസ്ക്

Posted : 03 Apr, 2025 11:31 AM

2001 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ ശിക്ഷാവിധി കോടതി ശരിവെച്ചിരിക്കുന്നത്.

NATIONAL


ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേനയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സാമൂഹ്യപ്രവര്‍ത്തക മേധ പട്കറുടെ ശിക്ഷ ശരിവച്ച് ഡല്‍ഹി കോടതി. ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ഡല്‍ഹിയിലെ സെഷന്‍സ് കോടതി വ്യക്തമാക്കി.

അഞ്ച് മാസം തടവും 10 ലക്ഷം രൂപ പിഴയുമാണ് മേധ പട്കറിനെതിരെ വിധിച്ച ശിക്ഷ. ഇതിനെതിരെ മേധ പട്കര്‍ നല്‍കിയ അപേക്ഷ കോടതി തള്ളുകയും ചെയ്തു. മേധ കുറ്റം ചെയ്തതായി സംശയാതീതമായി തെളിഞ്ഞതായി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിശാല്‍ സിംഗ് പറഞ്ഞു. 2001 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ ശിക്ഷാവിധി കോടതി ശരിവെച്ചിരിക്കുന്നത്.


ALSO READ: പ്രായപരിധി ചട്ടത്തെ തുടർന്ന് ഒഴിവാകുന്നവരോട് അവഗണന അരുത്; സിപിഐഎം സംഘടനാ റിപ്പോർട്ട്


നര്‍മദ നദിയില്‍ ഡാം നിര്‍മിക്കുന്നതിനെതിരെ ഉയര്‍ന്നുവന്ന നര്‍മദ ബച്ചാവോ ആന്ദോളന്‍ എന്ന പ്രസ്ഥാനത്തിനെതിരെ 2000ത്തില്‍ ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് പരസ്യം നല്‍കിയിരുന്നു. അന്ന് അതിന്റെ പ്രസിഡന്റായിരുന്നു വി.കെ. സക്‌സേന. ഇതിന് പിന്നാലെ വി.കെ. സക്‌സേനയ്‌ക്കെതിരെ 'ട്രൂ ഫാക്ട്‌സ് ഓഫ് എ പാട്രിയറ്റ്-റെസ്‌പോണ്‍സ് ടു ആന്‍ അഡ്വടൈസ്‌മെന്റ്' എന്ന തലക്കെട്ടില്‍ മേധാ പട്കറുടേതെന്ന പേരില്‍ ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചു. മലേഗാവ് സന്ദര്‍ശിച്ച വി.കെ. സക്‌സേന നര്‍മദ ബച്ചാവോ ആന്ദോളനെ പ്രകീര്‍ത്തിക്കുകയും 40000 രൂപ ചെക്കായി ലോക് സമിതിക്ക് സംഭാവന നല്‍കുകയും ചെയ്തു. ലാല്‍ഭായ് ഗ്രൂപ്പില്‍ നിന്നാണ് ചെക്ക് വന്നതെന്നും പറഞ്ഞു. എന്നാല്‍ ആ ചെക്ക് മടങ്ങിയെന്നായിരുന്നു പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നത്.

'ലാല്‍ ഭായി ഗ്രൂപ്പില്‍ നിന്നുമാണ് ചെക്ക് വന്നത്. എന്താണ് ലാല്‍ഭായ് ഗ്രൂപ്പും വികെ സക്‌സേനയും തമ്മിലുള്ള ബന്ധം? അവരില്‍ ആരാണ് കൂടുതല്‍ 'ദേശസ്‌നേഹി'?,' പത്രക്കുറിപ്പില്‍ ചോദിക്കുന്നു.



ALSO READ: മമതാ സർക്കാരിന് വൻ തിരിച്ചടി; ബംഗാളിൽ 25,000 അധ്യാപകരുടെ നിയമനം സുപ്രീം കോടതി റദ്ദാക്കി



ഇതിനെതിരെയാണ് വി.കെ. സക്‌സേന മേധ പട്കറിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുന്നത്. 2001ല്‍ അഹമ്മദാബാദിലെ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. 2003ല്‍ കേസ് സുപ്രീം കോടതി ഉത്തരവ് പ്രകാരം ഡല്‍ഹിയിലേക്ക് മാറ്റി.

ദേശീയ പ്രധാന്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമായ എന്‍ബിഎയെ താന്‍ ഒരിക്കലും പ്രകീര്‍ത്തിച്ച് സംസാരിച്ചിട്ടില്ലെന്നും മലേഗാവ് സന്ദര്‍ശിച്ചിട്ടില്ലെന്നുമായിരുന്നു വി.കെ. സക്‌സേനയുടെ വാദം. എന്നാല്‍ താന്‍ അങ്ങനൊരു പ്രസ് റിലീസ് അയച്ചിട്ടില്ലെന്നായിരുന്നു മേധ പട്കര്‍ പറഞ്ഞത്. തനിക്ക് നര്‍മദ. ഓര്‍ഗ് (Narmada.org) എന്ന വെബ്‌സൈറ്റുമായോ എന്‍ബിഎ അയച്ചെന്ന് പറയുന്ന പ്രസ് റിലീസുമായോ ബന്ധമില്ലെന്നും മേധ പട്കര്‍ പറഞ്ഞു. നര്‍മദ.ഓര്‍ഗിന് നര്‍മദ ബച്ചാവോ ആന്ദോളനുമായി ഒരു ബന്ധവുമില്ലെന്നും അവര്‍ പറഞ്ഞിരുന്നു.


WORLD
'ചൈനക്കാരുമായി പ്രണയമോ ലൈംഗികബന്ധമോ അരുത്'; ചൈനയിൽ ജോലിയുള്ള യുഎസ് പൗരന്മാ‍ർക്ക് നിർദേശം നൽകി ട്രംപ് ഭരണകൂടം
Also Read
user
Share This

Popular

IPL 2025
KERALA
IPL 2025 | KKR vs SRH | ഈഡനിലെ രാജാക്കന്മാർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെ; സൺറൈസേഴ്സിനെ തക‍ർത്തത് 80 റൺസിന്