കോഴിക്കോട് പന്തീരങ്കാവ് സ്വദേശി റഹൂഫിനെയാണ് പന്നിയങ്കര പോലീസ് പിടികൂടിയത്
കോഴിക്കോട് എൽകെജിയിലും യുകെജിയിലും പഠിക്കുന്ന വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് പന്തീരങ്കാവ് സ്വദേശി റഹൂഫിനെയാണ് പന്നിയങ്കര പോലീസ് പിടികൂടിയത്. പോക്സോ കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.