fbwpx
ബാബ സിദ്ദിഖിയുടെ കൊലപാതകം: മഹാരാഷ്ട്ര രാഷ്ടീയത്തില്‍ ഭരണപക്ഷ-പ്രതിപക്ഷ വാക്പോര് മുറുകുന്നു
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Oct, 2024 03:50 PM

സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ആരോപണം

NATIONAL


മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ ബിജെപിയും പ്രതിപക്ഷവും തമ്മില്‍ രാഷ്ട്രീയ വാക് പോര് രൂക്ഷമാകുന്നു. ബാബയുടെ മരണം രാഷ്ട്രീയവത്കരിക്കരുതെന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ അഭ്യർഥിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ആരോപണം.

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എഐസിസി അധ്യക്ഷന്‍ എന്നിവർ സിദ്ദിഖിയുടെ കൊലപാതകത്തില്‍ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി. ബാബ സിദ്ദിഖിയുടെ ദാരുണമായ വിയോഗം ഞെട്ടലും ദുഃഖവും ഉണ്ടാക്കുന്നുവെന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം. ഈ ഭയാനകമായ സംഭവം മഹാരാഷ്ട്രയിലെ ക്രമസമാധാന തകർച്ചയെ തുറന്നുകാട്ടുന്നു. സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും നീതി വിജയിക്കണമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.

മഹാരാഷ്ട്ര സർക്കാർ സമഗ്രവും സുതാര്യവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് മല്ലികാർജുൻ ഖാർഗെയും ആവശ്യപ്പെട്ടു. കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണം. അതാണ് ഏറ്റവും പരമപ്രധാനമായ ഉത്തരവാദിത്തമെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ എക്സില്‍ കുറിച്ചു.  മഹാരാഷ്ട്രയിലെ എന്‍ഡിഎ ഭരണത്തിനു കീഴില്‍ തുടർച്ചയായി നടക്കുന്ന ഇത്തരം ക്രിമിനല്‍ പ്രവർത്തനങ്ങളെ എന്തു പേരിട്ടാണ് വിളിക്കേണ്ടതെന്നായിരുന്നു ആർജെഡി നേതാവ് തേജസ്വി യാദവിന്‍റെ ചോദ്യം.

Also Read: ബാബ സിദ്ദിഖിയുടെ കൊലപാതകം: രണ്ട് പേർ അറസ്റ്റിൽ, ലോറൻസ് ബിഷ്ണോയ് സംഘത്തിന് പങ്കുണ്ടെന്ന് പൊലീസ്

അതേസമയം, ഭരണകക്ഷിയായ മഹായുതി സഖ്യം കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുന്നതിനായി സമയം പാഴാക്കിയില്ലെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. ശിവസേന (ഏകനാഥ് ഷിൻഡെ വിഭാഗം), ബിജെപി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (അജിത് പവാർ വിഭാഗം) എന്നീ കക്ഷികള്‍ അടങ്ങുന്നതാണ് മാഹായുതി സഖ്യം. രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം നടത്തിയ ബിജെപി എംപി പ്രവീൺ ഖണ്ഡേൽവാളും സംസ്ഥാനത്തിൻ്റെ ഉടനടിയുണ്ടായ പ്രതികരണത്തെ അഭിനന്ദിച്ചു. ഇത്തരമൊരു വിഷയത്തിലും രാഹുല്‍ ഗാന്ധിയും മറ്റ് ചിലരും രാഷ്ട്രീയം കണ്ടെത്തുന്നുവെന്നായിരുന്നു ബിജെപി എംപിയുടെ ആരോപണം.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാറും ബാബയുടെ കൊലപാതകത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. അഞ്ചംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും മറ്റ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായും പവാർ അറിയിച്ചു.

Also Read: മുംബൈ നഗരത്തെ നടുക്കിയ കൊലപാതകം; ആരാണ് ബാബാ സിദ്ദിഖി?


മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിയായ സിദ്ദിഖി കഴിഞ്ഞ ദിവസം മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദിഖിയുടെ ഓഫീസില്‍വെച്ചാണ് കൊല്ലപ്പെട്ടത്. ഓഫീസിലെക്കെത്തിയ മൂന്നംഗ സംഘം വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പില്‍ നെഞ്ചില്‍ മാരകമായ പരുക്കേറ്റ ബാബയെ ലീലാവതി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിനു പിന്നാലെ മുംബൈ പൊലീസ് കുപ്രസിദ്ധനായ ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തില്‍പ്പെട്ട രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഹരിയാനയിൽ നിന്നുള്ള ഗുർമൈൽ ബൽജിത് സിംഗ് (23), ഉത്തർപ്രദേശിൽ നിന്നുള്ള ധരംരാജ് കശ്യപ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ മൂന്നാമനായുള്ള തെരച്ചിലിലാണ് പൊലീസ്.

ASSEMBLY POLLS 2024
മഹാരാഷ്ട്ര സർക്കാർ രൂപീകരണം; തിരക്കിട്ട ചർച്ചകളുമായി എൻഡിഎ, ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി സ്ഥാനത്തേക്കെന്ന് സൂചന
Also Read
user
Share This

Popular

KERALA
KERALA BYPOLL
ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ പരോക്ഷ പരാമർശം; പി.എം.എ. സലാമിനെതിരെ സംയുക്ത പ്രസ്താവനയുമായി സമസ്ത നേതാക്കള്‍