20 ഓവറുകള്‍ പിന്നിടുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് മാത്രമാണ് ചൈന്നൈക്ക് നേടാനായത്.
ഐപിഎല്‍ 18-ാം സീസണില്‍ തുടര്‍ച്ചയായി നാലാം പരാജയം ഏറ്റുവാങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സ്. സിഎസ്‌കെയ്‌ക്കെതിരെ 18 റണ്‍സിനാണ് പഞ്ചാബ് കിംഗ്സ് വിജയിച്ചത്. പഞ്ചാബ് കിംഗ്സിന്റെ 219 റണ്‍സ് വിജയ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് സാധിച്ചില്ല. 20 ഓവറുകള്‍ പിന്നിടുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് മാത്രമാണ് ചൈന്നൈക്ക് നേടാനായത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റേത് ദയനീയമായ തുടക്കമായിരുന്നു. . പ്രിയാംശ് ആര്യ സെഞ്ചുറിയടിച്ചെങ്കിലും സഹ ഓപ്പണറായി ഇറങ്ങിയ പ്രബ്‌സിമ്രന്‍ സിങ് റണ്ണുകള്‍ ഒന്നും നേടാതെ പുറത്തായി. എന്നാൽ 42 പന്തില്‍ 103 റണ്‍സാണ് പ്രിയാംശ് നേടിയത്. എന്നാല്‍ പിന്നീട് ഇറങ്ങിയ ശ്രേയസ് അയ്യര്‍ (9), മാര്‍ക്കസ് സ്റ്റോയ്‌നിസ് (4), നേഹല്‍ വധേര (9), ഗ്ലെന്‍ മാക്‌സ് വെല്‍ (1) എന്നിവരെല്ലാം അതിവേഗം പുറത്തായി. അവസാനം ഇറങ്ങിയ ശശാങ്ക് സിങ്-മാര്‍കോ കൂട്ടുകെട്ട് 55 ബോളില്‍ 86 റണ്‍സ് ആണ് നേടിയത്.
ALSO READ: IPL | LSG vs KKR | ലഖ്‌നൗവിന് സൂപ്പര്‍ ജയം; കൊല്‍ക്കത്തയെ തകര്‍ത്തത് നാല് റണ്‍സിന്
ശശാങ്ക് അര്‍ധ സെഞ്ചുറി നേടി പുറത്താവാതെ നിന്നു. 36 പന്തില്‍ 52 റണ്‍സ് ആണ് ശശാങ്ക് നേടിയത്. മാര്‍ക്കോ 19 പന്തില്‍ 34 റണ്‍സും നേടി. കളി അവസാനിപ്പിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് പഞ്ചാബ് നേടിയത്.
മറുപടി ബാറ്റിങ്ങില്‍ ചെന്നൈയുടെ ഓപ്പണറായി ഇറങ്ങിയ രചിന്‍ രവീന്ദ്ര 23 പന്തില്‍ 36 റണ്‍സ് ആണ് നേടിയത്. എന്നാല്‍ സഹ ഓപ്പണറായി ഇറങ്ങിയ ഡെവോണ്‍ കോണ്‍വായ് അര്‍ധ സെഞ്ചുറി നേടി. 49 പന്തില്‍ 69 റണ്‍സാണ് ഡെവോണ്‍ നേടിയത്. തുടക്കത്തില്‍ മികച്ച പ്രകടനമാണ് സിഎസ്‌കെ കാഴ്ചവെച്ചതെങ്കിലും പിന്നീട് ഇറങ്ങിയ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാഡ് ഒരു റണിന് പുറത്തായി. ശിവം ഡുബേ 42 റണ്‍സ് നേടിയപ്പോള്‍ ധോണിക്ക് 12 ബോളില്‍ 27 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. അവസാനം ഇറങ്ങിയ രവീന്ദ്ര ജഡേജ-വിജയ് ശങ്കര്‍ കൂട്ടുകെട്ടിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.